വേങ്ങര (മലപ്പുറം): ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വീടുകളിൽ ഇടതുപക്ഷ പ്രവർത്തകരുടെ കാവലുണ്ടാകുമെന്നും ഇടതുപക്ഷമുള്ളപ്പോൾ കേരളത്തിൽ ഒരു പൗരത്വ ഫോറവും മുസ്ലിം ലീഗിന് പൂരിപ്പിച്ച് നൽകേണ്ട അവസ്ഥയുണ്ടാകില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. കപ്പിത്താൻ നഷ്ടമായ കപ്പലാണ് കോൺഗ്രസെന്നും വേങ്ങരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജിജിയുടെ കണ്ണമംഗലം പഞ്ചായത്ത് പര്യടനത്തിെൻറ സമാപനംകുറിച്ച് തീണ്ടേക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെ അവർ പറഞ്ഞു.
ഗുരുവായൂർ അടക്കമുള്ള മണ്ഡലങ്ങൾ ബി.ജെ.പി ബോധപൂർവം ഒഴിച്ചിട്ടത് വരാനിരിക്കുന്ന കോലീബി സഖ്യത്തിെൻറ സൂചനയാണെന്നും ശ്രീമതി പറഞ്ഞു. പൊതുസമ്മേളനത്തിൽ ഇ.കെ. ആലി മൊയ്തീൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, വി.ടി. സോഫിയ, ഇ.കെ. സമദ് ഹാജി, ഇ. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. എൻ.കെ. പോക്കർ സ്വാഗതവും കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.