നാദാപുരം: തെരഞ്ഞെടുപ്പ് ആരവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പശ്ചിമബംഗാൾ അതിഥിതൊഴിലാളികൾ. കേരളത്തിലേതുപോലെ പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാണ്. തൃണമൂൽ, സി.പി.എം -കോൺഗ്രസ് , ബിജെ.പി മുന്നണികൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ തിളച്ചുമറിയുകയാണ് ബംഗാൾ. എങ്കിലും അതിഥി തൊഴിലാളികളിൽ പലർക്കും തെരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തതയില്ല.
ഇവിടെ ജോലിതേടിയെത്തിയവർ തെരഞ്ഞെടുപ്പിന് പകരം ജീവിതപ്പോരാട്ടമാണ് ഏറ്റെടുത്തിരിക്കുന്നത്. ജീവിക്കാൻ വകയില്ലാതെ അതത് ദിവസത്തെ അന്നത്തിന് വക കണ്ടെത്താൻ എത്തിയവരാണ് ഇവരിലേറെയും. രാവിലെ ടൗണിൽ തൊഴിലാളികളെ തേടി എത്തുന്ന ആളുകളിലാണ് ഇവരുടെ പ്രതീക്ഷ. ആവശ്യമുള്ള ജോലിക്കാരെ ഇവിടെയെത്തി കൂട്ടിക്കൊണ്ടുപോകും.
സ്ഥിരജോലി ഇല്ലാത്ത ഇവരുടെ ഒരുദിവസത്തെ തൊഴിൽ സമ്പാദനരീതി ഇങ്ങനെയാണ്. പലപ്പോഴും ജോലികിട്ടാതെ താമസസ്ഥലത്തേക്ക് തിരിച്ചുപോകേണ്ടിവരുന്നതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഇവരെയെല്ലാം നേരത്തെ സ്വന്തം നാടുകളിലേക്ക് സർക്കാർ സഹായത്തോടെ തിരിച്ചയച്ചിരുന്നു. അടുത്തകാലത്താണ് ഇവർ വീണ്ടും തൊഴിൽതേടി തിരിച്ചെത്തിയത്.
നൂറുകണക്കിന് തൊഴിലാളികളാണ് നാദാപുരത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിയുന്നത്. കോവിഡ് ഉണ്ടാക്കിയ തിരിച്ചടി തൊഴിൽമേഖലയിലും പ്രകടമാണ്. നിർമാണമേഖലയെയാണ് ഇവർ കൂടുതലായും ആശ്രയിച്ചിരുന്നത്. തെരഞ്ഞെടുപ്പും സമ്മതിദാനാവകാശ വിനിയോഗമെല്ലാം ജീവിത പ്രാരാബ്ധത്തിന് മുന്നിൽ ഇവിടെ തോൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.