ഇന്ത്യയിൽ നിരവധി സിനിമകളും സീരീസുകളും നിറഞ്ഞുനിന്ന വർഷമാണ് കടന്നുപോകുന്നത്. വർഷാന്ത്യത്തിൽ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ സിനിമാ താരങ്ങൾ ആരെല്ലാമാണെന്ന് തിരിഞ്ഞുനോക്കുകയാണ് ഐ.എം.ഡി.ബി. ബാഡ് ന്യൂസ്. വിക്കി വിദ്യാ കാ വോ വാല വിഡിയോ, ഭൂൽ ഭുലൈയ 3 എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തൃപ്തി ദിംരിയാണ് പട്ടികയിൽ ഒന്നാമത്. ഷാറൂഖ് ഖാൻ, ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയ വലിയ താരങ്ങളെ പിന്നിലാക്കിയാണ് തൃപ്തി ടോപ് ടെൻ ലിസ്റ്റിൽ ഏറ്റവും മുന്നിലെത്തിയത്.
ആഗോളതലത്തിൽ 250 മില്യൻ സന്ദർശകരുടെ പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് ഐ.എം.ഡി.ബി പട്ടിക തയാറാക്കിയത്. രൺബീർ കപൂർ നായകനായ അനിമലിലൂടെയാണ് തൃപ്തി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. പട്ടികയിൽ ഒന്നാമതെത്തിയതിനു പിന്നിൽ പ്രേക്ഷകരുടെ പിന്തുണയാണെന്നും അവർക്കും തന്‍റെ സിനിമകളുടെ അണിയറ പ്രവർത്തകർക്കും തൃപ്തി നന്ദിയറിയിച്ചു.
ഫൈറ്റർ, കൽക്കി 2898 എ.ഡി, സിങ്കം എഗെയ്ൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ദീപിക പദുകോണാണ് പട്ടികയിൽ രണ്ടാമത്.
‘ദ് പെർഫക്റ്റ് കപ്ൾ’ എന്ന ഇന്‍റർനാഷനൽ ഷോയിലൂടെ ശ്രദ്ധേയനായ ഇഷാൻ ഖട്ടറാണ് മൂന്നാം സ്ഥാനത്തുള്ളത്.
ബോളിവുഡിന്‍റെ നിത്യഹരിത സൂപ്പർ താരമായ ഷാറൂഖ് ഖാൻ പട്ടികയിൽ നാലാമതാണ്.
നാഗ ചൈതന്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് സെലബ്രിറ്റി വാർത്തകളിൽ നിറഞ്ഞുനിന്ന ശോഭിത ധുലിപാല അഞ്ചാമതെത്തി.
ശർവാരി വാഗ്, ഐശ്വര്യ റായ് ബച്ചൻ, സാമന്ത റൂത്ത് പ്രഭു, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംനേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.