അന്ദാസ് അപ്‌ന അപ്‌നയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തില്ല; പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയത് എന്നെ വല്ലാതെ ബാധിച്ചു -ആമിർ ഖാൻ

'അന്ദാസ് അപ്‌ന അപ്‌നയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തില്ല; പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയത് എന്നെ വല്ലാതെ ബാധിച്ചു' -ആമിർ ഖാൻ

1994-ൽ പുറത്തിറങ്ങിയ അന്ദാസ് അപ്‌ന അപ്‌ന എന്ന കൾട്ട് കോമഡി ചിത്രം ഏപ്രിൽ 25-ന് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മുംബൈയിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നില്ല. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വളരെ അസ്വസ്ഥനായിരുന്നുവെന്നെന്നും പ്രദർശനത്തിന് പങ്കെടുക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

'കശ്മീരിലെ പഹൽഗാമിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞാൻ വായിക്കുകയായിരുന്നു. നിരപരാധികളെ കൊലപ്പെടുത്തിയത് എന്നെ വല്ലാതെ ബാധിച്ചു. പ്രിവ്യൂ കാണാൻ പോകാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഈ ആഴ്ച അവസാനത്തോടെ ഞാൻ അത് കാണും' -പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചുകൊണ്ട് ആമിർ 'ബോളിവുഡ് ഹംഗാമ'യോട് പറഞ്ഞു.

ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. ചിത്രത്തിന് തുടർഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ അന്വേഷിക്കാറുണ്ട്. ആമിർ ഖാന്‍റെ 60-ാം പിറന്നാൾ ആഘോഷിക്കാൻ സൽമാൻ ഖാനും ഷാരൂഖ് ഖാനും എത്തിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിൽ സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ സാന്നിധ്യം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

അഭിനേതാക്കൾ കമ്മിറ്റ് ചെയ്ത് ഡേറ്റ് നൽകിയാൽ തിരക്കഥ തയാറാക്കാമെന്ന് സന്തോഷി മുമ്പ് പറഞ്ഞിട്ടുണ്ട്. താനും സംവിധായകനും ചിത്രത്തിൽ വളരെ പ്രതിക്ഷവെച്ചിരുന്നെന്നും എന്നാൽ ബോക്സ് ഒഫിസിലെ പരാജയം വിഷമിപ്പിച്ചതായും ആമിർ വെളിപ്പെടുത്തി. എന്നാൽ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം ആരാധകരെ നേടി.

അതേസമയം, ഷാരൂഖ് ഖാൻ, കരീന കപൂർ ഖാൻ, ആലിയ ഭട്ട്, സിദ്ധാർത്ഥ് മൽഹോത്ര, ഹൃത്വിക് റോഷൻ, സലിം മർച്ചന്റ്, ഹിന ഖാൻ, കരൺ ജോഹർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിരുന്നു.

Tags:    
News Summary - Aamir Khan missed ‘Andaz Apna Apna’ screening as he was ‘badly affected’ by Pahalgam attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.