ഷാറൂഖ് ഖാൻ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് അഭിഷേക് ബച്ചൻ. താൻ സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം നൽകിയ ഉപദേശമാണെന്നും അന്ന് തന്നോടൊപ്പം ഉദയ് ചോപ്രയും ഉണ്ടായിരുന്നെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.
'ഞാൻ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ഞാനൊരു അഭിനേതാവ് ആകുമെന്ന് ഷാറൂഖ് ഖാൻ പറഞ്ഞിരുന്നു. പണ്ട് ഞങ്ങൾ എല്ലാ ഞായറാഴ്ചയും ഉദയ് ചോപ്രയുടെ വീട്ടിലെ പൂന്തോട്ടത്തിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഷാറൂഖും എത്തുമായിരുന്നു. ക്രിക്കറ്റ് കളിച്ചതിന് ശേഷം ഞങ്ങൾ സിനിമയെ കുറിച്ച് സംസാരിക്കും. കാരണം ഞാനും ഉദയ് ചോപ്രയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. ആ സമയം ഷാറൂഖ് സിനിമയിലുണ്ട്.
സിനിമയിലേക്ക് ചുവടുവെക്കാൻ തയാറെടുക്കുന്ന ഞങ്ങൾക്ക് ഷാറൂഖ് ഒരു ഉപദേശം നൽകി. ഈ ലോകത്ത് രണ്ട് തരം അഭിനേതാക്കളുണ്ട്. നായ്ക്കൾ പിന്തുടരുന്നതിനാൽ പ്രാണരക്ഷാർത്ഥം ഓടുന്നവരും മറ്റൊന്ന് സ്വന്തം ഇഷ്ടപ്രകാരം ഓടുന്നവരും. നമ്മൾ രണ്ടാമത്തെ ആളാകണം. നമ്മൾ ഇഷ്ടപ്പെട്ട് ചെയ്യണം. അത് എപ്പോഴും കൂടെയുണ്ടായിരിക്കും.നിർബന്ധത്തിന് വഴങ്ങി ഒന്നും ചെയ്യരുത്'- അഭിഷേക് ബച്ചൻ പറഞ്ഞു.
അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐ വാണ്ട് ടു ടോക്ക് .ഷൂജിത് സർക്കാരാണ് സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അച്ഛന്റേയും മകളുടേയും ജീവിതകഥയാണ് സിനിമയുടെ പ്രമേയം. ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ അഭിഷേക് ബച്ചനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.