മുംബൈ: ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചരണ പരിപാടികളിൽ പെങ്കടുത്ത തനിക്ക് നിരന്തരം ഭീഷണികൾ നേരിട്ടിരുന്നതായി ബോളിവുഡ് നടി അമീഷ പേട്ടൽ. ജീവനെ വരെ ഭയപ്പെട്ടിരുന്നതായും തനിക്കൊപ്പമുണ്ടായിരുന്നവിൽനിന്ന് ദുരനുഭവം നേരിട്ടതായും ചിലപ്പോൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ചെയ്യുമായിരുന്നുവെന്നും അവർ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി നേതാവിനുവേണ്ടി ദാവൂദ്നഗറിൽ പ്രചരണത്തിനിറങ്ങിയതായിരുന്നു അമീഷ പേട്ടൽ.
ജീവൻ രക്ഷിക്കുന്നതിനും ബിഹാറിൽനിന്ന് പുറത്തുകടക്കുന്നതിനും നിരവധി നാടകങ്ങൾ കളിക്കേണ്ടിവന്നെന്നും അമീഷ പേട്ടൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം മുംബൈയിൽ തിരിച്ചെത്തിയ അമീഷ പേട്ടലിേൻറതായ ഒാഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. 'ദുസ്വപ്നം' എന്നാണ് അമീഷ പേട്ടൽ ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങളെക്കുറിച്ച് ഇന്ത്യ ടുഡെ ടി.വിയോട് പ്രതികരിച്ചത്.
'എെൻറ ജീവനെയും തന്നോടൊപ്പമുണ്ടായിരുന്ന സംഘത്തെയും ഞാൻ ഒരുപാട് ഭയപ്പെട്ടു. എനിക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ബോംബെയിൽ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ നിശബ്ദമായിരിക്കുക മാത്രമായിരുന്നു' -അമീഷ പേട്ടലിേൻറതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ലോക്ജനശക്തി പാർട്ടി സ്ഥാനാർഥിയായ പ്രകാശ് ചന്ദ്രയുടെ പ്രചരണ പരിപാടികളിൽ അതിഥിയായി പെങ്കടുക്കാൻ പോയതായിരുന്നു അമീഷ പേട്ടൽ. ബിഹാറിൽ എത്തിയശേഷം പ്രകാശ് ചന്ദ്ര ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയുമായിരുന്നുവെന്നും അവർ പറയുന്നു.
മുംബൈയിൽ കഴിഞ്ഞദിവസം വൈകുന്നേരം തിരിച്ചെത്തിയതിന് ശേഷവും പ്രകാശ് ചന്ദ്ര ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും അയച്ചു. എനിക്ക് അയാളോടൊപ്പമുണ്ടായ ദുരനുഭവം സത്യസന്ധമായി ഞാൻ പുറത്തുപറയുമെന്നും അമീഷ പേട്ടൽ കൂട്ടിച്ചേർത്തു.
'മുംബൈയിൽ തിരിച്ചെത്തിയതിന് ശേഷം സത്യം പുറംലോകം അറിയണമെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ ഞാൻ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമായിരുന്നു. എെൻറ കാറിന് ചുറ്റും അയാളുടെ ആളുകൾ എേപ്പാഴും റോന്തുചുറ്റുന്നുണ്ടായിരുന്നു. അവർ ചെയ്യാൻ പറയുന്ന കാര്യങ്ങൾ വിസമ്മതിക്കുേമ്പാൾ കാർ അനക്കാൻ പോലും സമ്മതിക്കില്ല. അവരെന്നെ കുടുക്കുകയായിരുന്നു. എെൻറ ജീവൻ അപകടത്തിലാക്കി. അത്തരത്തിലായിരുന്നു അവരുടെ ഒാപ്പറേഷൻ' -അമീഷ പേട്ടൽ പറഞ്ഞു.
അതേസമയം അമീഷ പേട്ടലിെൻറ ആരോപണങ്ങൾ തള്ളി പ്രകാശ് ചന്ദ്ര രംഗത്തെത്തി. ദാവൂദ്നഗറിലെ കാർ ഷോയിൽ അവർക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് അമീഷ പേട്ടലിന് പണം വാഗ്ദാനം ചെയ്തതായും പ്രകാശ് ചന്ദ്ര ആരോപിച്ചു. ദാവൂദ് നഗറിലെ റോഡ് ഷോക്കായി പൊലീസ് സുരക്ഷ വരെ ഒരുക്കിയിരുന്നു. ബിഹാറിൽ ആർട്ടിസ്റ്റുകൾ ഇല്ലാഞ്ഞിട്ടല്ല. വിമാനത്താവളത്തിൽവെച്ച് പപ്പു യാദവുമായി കൂടിക്കാഴ്ച നടത്തുകയും അമീഷ പേട്ടൽ 15 ലക്ഷം രൂപയുടെ ഡീൽ ഉറപ്പിക്കുകയും ചെയ്തു. തനിക്കെതിരായ അമീഷയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രകാശ് ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.