ഹെലികോപ്റ്ററിൽ നിന്ന് ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന്‍റെ കാലിന് പരിക്ക്

കൊച്ചി: ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

ജോജുവിന്‍റെ ഇടതു കാൽപാദത്തിലെ അസ്ഥിക്ക് പൊട്ടലുണ്ടായതോടെ ചിത്രീകരണം താൽക്കാലികമായി നിർത്തി. പോണ്ടിച്ചേരിയിൽ നടന്മാരായ കമൽഹാസനും നാസറിനുമൊപ്പം ഹെലികോപ്റ്ററിലെ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഹെലികോപ്റ്ററിൽനിന്ന് ജോജു, കമൽഹാസൻ, നാസർ എന്നിവർ ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് വിവരം. പരിക്കേറ്റ ജോജു കൊച്ചിയിൽ തിരിച്ചെത്തി.

Tags:    
News Summary - Actor Joju George injured while shooting jumping from helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.