കൊച്ചി: നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. കഴിഞ്ഞമാസം കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണം.
35ഓളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.സർക്കസ് കൂടാരത്തിലെ കഥപറഞ്ഞ കെ.ജി. ജോർജിന്‍റെ മേള എന്ന ചിത്രത്തിലൂടെയാണ് 1980ൽ സിനിമ രംഗത്തെത്തുന്നത്. മമ്മൂട്ടിക്കൊപ്പം നായക തുല്യവേഷം കൈകാര്യം ചെയ്ത അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
മോഹൻലാൽ നായകനായ ദൃശ്യം -2 ആണ് അവസാന ചിത്രം. ഹോട്ടൽ ജീവനക്കാരന്‍റെ വേഷമാണ് ആ ചിത്രത്തിൽ കൈകാര്യം ചെയ്തത്. മലയാളത്തിന് പുറെമ തമിഴിലും അദ്ദേഹം അഭിനയിച്ചു. കമൽ ഹാസന്‍റെ അപൂർവ സഹോദരങ്ങളാണ് തമിഴിലെ ശ്രദ്ധേയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.