നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷൻ താരവും അവതാരകനുമായ അമീൻ തടത്തിൽ ആണ് വരൻ. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ.
'ഒരേ ടെലിവിഷൻ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കളാകുന്നതും. വീട്ടുകാർ വഴിയാണ് അമീനുമായുള്ള വിവാഹാലോചന വരുന്നത്. ഇപ്പോൾ നിക്കാഹ് ആയാണ് ചടങ്ങ് നത്തിയത്. ഇനി അമീന്റെ വീട്ടിൽ വച്ച് മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും. അത് കുറച്ച് മാസങ്ങൾക്കു ശേഷമെ നടക്കൂ. വിവാഹശേഷവും അഭിനയരംഗത്തും ടെലിവിഷനിലും തുടരും'- ഡയാന മാധ്യമങ്ങളോട് പറഞ്ഞു.
മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും ഡയാന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക കൂടിയാണ്.ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. തീപ്പൊരി ബെന്നി, അയ്യര് കണ്ട ദുബായ്, ടർക്കിഷ് തർക്കം, മെറി ക്രിസ്മസ്, പോയിന്റ് റേഞ്ച് എന്നിവയാണ് ഡയാന അഭിനയിച്ച മറ്റുചിത്രങ്ങൾ സീരിയലുകളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ആളാണ് അമീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.