ബോളിവുഡിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 2007 ൽ പുറത്തിറങ്ങിയ ചിത്രം മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്കാണ്. ഭൂൽ ഭുലയ്യയുടെ ആദ്യഭാഗത്ത് ഡോ. ആദിത്യ ശ്രീവാസ്തവ എന്ന സൈക്യാട്രിസ്റ്റിന്‍റെ വേഷത്തിലാണ് അക്ഷയ് എത്തിയത്. വിദ്യാ ബാലൻ ആയിരുന്നു നായിക. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ചർച്ചയായിരുന്നു.
ഭൂൽ ഭുലയ്യക്ക് ശേഷം ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളെത്തിയിരുന്നു. അക്ഷയ് കുമാറിന് പകരം കാർത്തിക് ആര്യനായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഇപ്പോഴിതാ ഭൂൽ ഭുലയ്യയുടെ മറ്റു രണ്ട് ഭാഗങ്ങളിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ. ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. 'ഭൂൽ ഭുലയ്യ 2, ഭൂൽ ഭുലയ്യ 3 ൽ കാണാതിരുന്നത് ആ സിനിമകളുടെ ഭാഗമല്ലാത്തതിനാലാണ്. ആ ചിത്രങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കി അത്രയുള്ളൂ'- അക്ഷയ് കുമാർ പറഞ്ഞു.
ഹൊറർ-കോമഡി വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ് ഭൂൽ ഭുലയ്യ. 2022 ആണ് ചിത്രത്തിന്റെ രണ്ടാംഭാഗം എത്തിയത്. റൂഹ് ബാബ എന്ന കഥാപാത്രമായാണ് കാർത്തിക് ആര്യൻ അവതരിപ്പിച്ചത്. 2024 നവംബറിലാണ് ഭൂൽ ഭുലയ്യ 3 റിലീസ് ചെയ്തത്. കാർത്തിക് ആര്യനൊപ്പം വിദ്യാ ബാലൻ, മാധുരി ദീക്ഷിത്,രജ്പാൽ യാദവ്, വിജയ് റാസ്, അശ്വിനി കലേസ്കർ, രാജേഷ് ശർമ, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.