'ഞാൻ പ്രതീക്ഷിച്ചതും എനിക്ക് കിട്ടിയതും'! ഭാര്യ ട്വിങ്കിൾ ഖന്നയെ ട്രോളി അക്ഷയ് കുമാർ

 ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നക്ക് രസകരമായ പിറന്നാൾ ആശംസയുമായി നടൻ അക്ഷയ് കുമാർ. ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. ഞാൻ പ്രതീക്ഷിച്ചതും എനിക്ക് കിട്ടിയതും എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്.

ട്വിങ്കിളിന്റെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഒന്നാമത്തെ ചിത്രത്തിൽ കൈയിൽ ഗ്ലാസുമായി നിൽക്കുന്ന ട്വിങ്കിളിനെ കാണാം.ഹൾക്കിന്റെ പ്രതിമക്ക് മുന്നിൽ നിൽക്കുന്നതാണ് രണ്ടാമത്തേത്.' ഇത് ഡമ്മി ഹൾക്കാണ്, ഞാനാണ് യഥാർഥ ഹൾക്ക് എന്നും  ട്വിങ്കിൾ വിഡിയോയിൽ പറയുന്നുണ്ട്.

'എന്റെ ഹൾക്കിന് ദീർഘായുസ് ഉണ്ടാകട്ടെ!! ഇത്രയും വർഷം നിങ്ങളുടെ നർമത്തിലൂടെ നമ്മുടെ ജീവിതം ചേർത്ത് നിർത്തിയതിന് നന്ദി. തുടർന്നും ദൈവം അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ, ടീന'- അക്ഷയ് കുമാർ കുറിച്ചു.

2001ലാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരാകുന്നത്. ഇവർക്ക് ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 

സെൽഫി, ഒഎംജി 2, മിഷൻ റാണിഗഞ്ച് എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ വർഷം അക്ഷയിന്റേതായി തിയറ്ററുകളിലെത്തിയത്. ഒ.എം.ജി 2 നൂറുകോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ടൈഗർ ഷ്രോഫിനൊപ്പമുള്ള ബഡേ മിയാൻ ചോട്ടെ മിയാൻ, വെൽക്കം ടു ദി ജംഗിൾ, ഹേരാ ഫേരി 3, സൂരറൈ പോട്രുവിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ.


Tags:    
News Summary - Akshay Kumar shows what he expected and what he got after getting married to Twinkle Khanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.