ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടത്തിൽ രസകരമായ പ്രതികരണവുമായി അമിതാഭ് ബച്ചൻ. പണം അടച്ചെന്നും ബ്ലൂ ടിക് തിരികെ നൽകണമെന്നാണ് ബച്ചൻ പറയുന്നത്. നടന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
'അതെ ട്വിറ്റർ സഹോദരാ, ഞാൻ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാർക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചൻ എന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ... സഹോദരാ, ഞാൻ ഇവിടെതന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാൻ കാൽമുട്ട് കൂടി മടക്കട്ടെ'- അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.
ട്വിറ്ററിൽ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ നിലവിൽ വന്നതിനെ തുടർന്നാണ് വെരിഫിക്കേഷന്‍ നഷ്ടപ്പെട്ടത്. ബച്ചനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാറൂഖ് ഖാന്‍, ആലിയാഭട്ട്, വീരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയവരുടേയും ബ്ലൂ വെരിഫിക്കേഷൻ മാർക്ക് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.