തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയെക്കുറിച്ച് നടൻ അർജുൻ കപൂർ. സിനിമ കുടുംബത്തിൽ ജനിച്ചു വളർന്ന തന്റെ സിനിമ ജീവിതം കഠിനമായിരുന്നെന്നും അമ്മ മോണ ഷൂരിയാണ് തന്റെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയതെന്നും നടൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുടർ പരാജങ്ങൾക്ക് ശേഷം രോഹിത് ഷെട്ടിയുടെ ‘സിങ്കം എഗെയ്നി’ലൂടെ ബോളിവുഡിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് നടൻ.
'എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി അമ്മയാണ് . എന്റെ പെരുമാറ്റത്തിലും ഞാൻ ചിന്തിക്കുന്ന രീതിയിലുമെല്ലാം അമ്മയുടെ സ്വാധീനമുണ്ട്. അതുപോലെ വളരെ ഇമോഷണലായ വ്യക്തിയാണ് എന്റെ അച്ഛൻ ബോണി കപൂർ. അദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ വലുതാണ്. എന്നാൽ, മൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ എന്നെ സ്വാധീനിച്ചിരിക്കുന്നത് അമ്മയാണ്. എനിക്കും അനിയത്തിക്കുമൊപ്പം അമ്മ ഒരുപാട് സമയം ചെലവഴിക്കുമായിരുന്നു. അതിനാൽ ഞങ്ങൾ മൂവരും പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സിനിമയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം'- അർജുൻ കപൂർ പറഞ്ഞു.
മുമ്പ് നൽകിയൊരു അഭിമുഖത്തിൽ, സിങ്കം എഗെയ്ൻ എന്ന ചിത്രത്തിൽ കരാറൊപ്പിടുമ്പോൾ താൻ വ്യക്തിപരമായും മാനസികമായും ശാരീരികമായുമൊക്കെ തകർന്നിരിക്കുന്ന സമയമായിരുന്നുവെന്ന് അർജുൻ കപൂർ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് സിനിമയായിരുന്നു ജീവിതമെന്നും എന്നിട്ടും അതാസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു. താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നടൻ തുറന്നുപറഞ്ഞിരുന്നു. വിഷാദരോഗത്തിന് തെറാപ്പി എടുത്തിരുന്നുവെന്നും ഹാഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡർ സ്ഥി‘രീകരിച്ചുവെന്നും നടൻ വെളിപ്പെടുത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.