ഹൈദരാബാദ്: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വേർപിരിയുമെന്ന് പ്രവചിച്ച് വിവാദത്തിൽപെട്ട ജ്യോതിഷി വേണു സ്വാമി മറ്റൊരു വിവാദ പ്രസ്താവനയുമായി രംഗത്ത്. വേണു സ്വാമിയുടെ ഒരു ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളായ പ്രഭാസ്, വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ ആത്മഹത്യ ചെയ്തേക്കാമെന്നാണ് ഇയാളുടെ പുതിയ ‘പ്രവചനം’.
തന്‍റെ ജ്യോതിഷ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ വിജയ് ദേവരകൊണ്ട ആത്മഹത്യ ചെയ്യാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രഭാസിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വേണുവിന്റെ അവകാശവാദം
ഓഡിയോ കേട്ടതോടെ കടുത്ത വിമർശനവുമായി ആരാധകർ ഇയാൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം പ്രസ്താവനകൾ താരങ്ങളെയും അവരുടെ കുടുംബത്തെയും വേദനിപ്പിക്കുമെന്ന ചിന്ത പോലും ഈ ജ്യോതിഷിക്കില്ലേയെന്ന് ആരാധകർ ചോദിക്കുന്നു. എങ്ങനെയാണ് ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രവചനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറയാൻ കഴിയുന്നതെന്നും ചിലർ കുറിക്കുന്നു.
സെലിബ്രിറ്റികളെ ഭയപ്പെടുത്താനാണ് വേണു ഇത്തരം പ്രവചനങ്ങൾ നടത്തുന്നതെന്നും അഭിപ്രായമുണ്ട്. വിലകൂടിയ പൂജകൾക്കും ചടങ്ങുകൾക്കുമായി തന്നെ സമീപിക്കാനായി താരങ്ങളെ ഭയപ്പെടുത്തുകയാണ് ഇത്തരം പ്രവചനങ്ങളുടെ ലക്ഷ്യമെന്നും ഒരു വിഭാഗം പറയുന്നു. മുൻകാലങ്ങളിലും താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കുറിച്ച് സമാനമായ മോശം പ്രവചനങ്ങൾ വേണു നടത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.