അനുവാദമില്ലാതെ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ മർദിച്ച് നടൻ നാന പടേക്കർ. വാരണാസിൽ ചിത്രീകരണത്തിനെത്തിയപ്പോഴാണ് സംഭവം.ആരാധകനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഷൂട്ടിങ്ങിനായി തയാറായി നിന്ന നടന്റെ അടുത്തേക്കാണ് സെൽഫി എടുക്കാനായി ഫോണുമായി ആരാധകൻ എത്തിയത്. ദേഷ്യത്തോടെ നടൻ ഇയാളുടെ തലയിൽ മർദിച്ചു.പിന്നീട് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഈ യുവാവിനെ കഴുത്തിനുപിടിച്ച് സ്ഥലത്തുനിന്നു മാറ്റി. നാന പടേക്കർ ആരാധകനെ ശാസിക്കുന്നതും കാണാം. വിഡിയോ വൈറലായതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്
നടി തനുശ്രീ ദത്തയുടെ മീടു ആരോപണത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നാന പടേക്കർ. ഇടവേള അവസാനിപ്പിച്ച്, 2023 ൽ പുറത്തിറങ്ങിയ വിവേക് അഗ്നി ഹോത്രി ചിത്രമായ വാക്സിൻ വാറിലൂടെയാണ് മടങ്ങിയെത്തിയത്. സണ്ണി ഡിയോൾ ചിത്രമായ ഗദർ 2ലും അഭിനയിച്ചിരുന്നു. അനിൽ ശർമ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ് വാരണാസിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.