ഭാര്യ അമാൽ സൂഫിയക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക്കിൽ അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയപ്പെട്ടവൾക്ക് ആശംസ നേർന്നത്.
' അം...മമ്മാ.... ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന രണ്ട് ശബ്ദങ്ങളാണ്. നീ എത്ര ക്ഷീണിച്ചാലും ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഊർജം കണ്ടെത്തുന്നു. ഇപ്പോൾ തന്നെ ഒരു ഡസനോളം തവണ നിന്നെ നമ്മൾ ആഘോഷിച്ചു.
നിന്റെ വളർച്ച നിത്യവും ഞാൻ കാണുന്നു, എന്നാൽ നീ ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ അനായാസമായി നിരവധി വേഷങ്ങൾ നീ കൈകാര്യം ചെയ്യുന്നു. നിന്റെ ശാന്തമായ വ്യക്തിത്വവും ശക്തിയുമാണ് നമ്മുടെജീവിതത്തിലേക്ക് നിരവധി ആളുകളെ കൊണ്ടുവരുന്നത്. എപ്പോഴും നീ ആയിരിക്കുന്നതിൽ നന്ദി. നിന്നെ ഒരുപാട് സ്നേഹിക്കുന്നു, നല്ലൊരു പിറന്നാൾ ആശംസിക്കുന്നു'- ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2011 ആയിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. പ്രണയവിവാഹമായിരുന്നു. ഇവർക്ക് അമീറാ സൽമാൻ എന്നൊരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.