ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്നുളള നടൻ ബാബുരാജിന്റെ വാക്കുകളെ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ പക്കൽ ആരുടേയും പട്ടികയില്ലെന്നും നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
'എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല. നിർമാതാക്കൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇക്കാര്യം അമ്മയിലും ചർച്ചയായിട്ടില്ല. പക്ഷെ സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ് - ഇടവേള ബാബു പറഞ്ഞു.
സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ ലഹരി ഉപയോഗിക്കാൻ പാടില്ലെന്നും മോശമായി പെരുമാറരുതെന്നും അമ്മയിലെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും’-ഇടവേള ബാബു കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ നടന്റെ വാഹനം എക്സൈസ് പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ മേഖല പിന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് നടന്‍ ബാബുരാജ് മുന്‍പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.