ഏറെ കാത്തിരിപ്പിനുശേഷം, സൽമാൻ ഖാന്റെ ആക്ഷൻ-ത്രില്ലർ ചിത്രമായ സിക്കന്ദർ 2025 മാർച്ച് 30 ന് തിയേറ്ററിലെത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ സിനിമക്ക് തണുപ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം വരുന്നുണ്ട്. പണവും സമയവും നഷ്ടമാകും വിധമുള്ള സിനിമയാണ് സിക്കന്ദർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഈ പ്രായത്തിൽ ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് പലരും ചോദിക്കാറുണ്ടെന്ന് സൽമാൻ ഖാൻ പറയുന്നു. 'സിക്കന്ദർ സിനിമയുടെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലെ എല്ലാ അസ്ഥികളും രണ്ടോ മൂന്നോ തവണ ഒടിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിലർ ഇത് ഒരു പ്രശ്നമാക്കുന്നുണ്ടെങ്കിലും, എനിക്ക് ഇതൊരു വിഷയമല്ല. അന്ന് ക്രൂവിലുള്ളവർക്ക് പോലും വിശ്രമം ലഭിച്ചില്ലെന്നും' അദ്ദേഹം പറഞ്ഞു.
ഒരുപാട് ആക്ഷൻ രംഗങ്ങളുള്ള ചിത്രമാണ് സിക്കന്ദർ. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇതിനോടകം വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിട്ടുണ്ട്. 600 സൈറ്റുകളിലൂടെയാണ് ചിത്രം പ്രചരിച്ചത്. എവിടെനിന്നാണ് ചിത്രം ചോർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇതും സിനിമയുടെ മാർക്കറ്റിങ്ങിനെ ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.