അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയ കൊത്തയിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഗോകുൽ സിനിമയിലെത്തുന്നത്. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ്റെ ഭാഗമായി ഇൻ്റർവ്യൂ നടക്കുന്ന സമയത്ത് ദുൽഖർ സൽമാൻ ഗോകുൽ സുരേഷിനെ കുറിച്ച് പറഞ്ഞത്, പൊലീസ് യൂണിഫോം ഇട്ടു കഴിഞ്ഞാൽ പിന്നെ അവൻ ഇരിക്കില്ല എന്നായിരുന്നു.
ആ യൂണിഫോമിനോടും കഥാപാത്രത്തോടുമുള്ള ഡെഡിക്കേഷനായി അതിനെ കാണാമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഗോകുൽ. ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് എന്ന തൻ്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'അത് ഡെഡിക്കേഷനായി തന്നെ കാണാം. ഞാൻ പ്രാക്ടിക്കാലിറ്റിയായിരുന്നു അവിടെ നോക്കിയത്. യൂണിഫോം എപ്പോഴും ടക്ക് ഇൻ ചെയ്തിട്ടാകും ഉണ്ടാകുക. അതും ഇട്ടിട്ട് കുറേ നേരം സെറ്റിൽ ഇരിക്കേണ്ടി വരും.
നമ്മൾ ഇരുന്നാൽ യൂണിഫോം ചുളുങ്ങി പോകും. പിന്നെ ഷൂട്ടിന് മുമ്പ് ഇടയ്ക്കിടെ പോയിട്ട് അത് നന്നാക്കി കൊണ്ട് വരണം. ആ സമയത്ത് ദുൽഖറൊക്കെ എന്നെ വെയിറ്റ് ചെയ്യേണ്ടി വരും. ദുൽഖറിന് പുറമെ സെറ്റിൽ വേറെയും ആളുകളുണ്ട്. അവരെ വെയിറ്റ് ചെയ്യിക്കേണ്ടെന്ന് കരുതി ഞാൻ പകരം കണ്ടെത്തിയ വഴി ആയിരുന്നു ഇരിക്കുന്നതിന് പകരം നിൽക്കുക എന്നത്. സിനിമയെന്ന് പറയുന്നത് ഒരിക്കലും ഒറ്റക്ക് ചെയ്യുന്ന ഒരു കാര്യമല്ല.
അതിന്റെ ഇൻപുട്ട്സ് നമ്മൾ അതിന്റേതായ മാസ്റ്റേഴ്‌സിൻ്റെ അടുത്ത് നിന്ന് ചോദിച്ച് മനസിലാക്കിയാണ് ചെയ്യുന്നത്. അത് ഞാൻ വളരെ വൃത്തിയോടെ തന്നെ ചെയ്തു. കൂടെ പെർഫോം ചെയ്യുന്ന ആക്ടേഴ്‌സിൻ്റെ പെർഫോമൻസ് ആ ഷോട്ടിൽ വേസ്റ്റ് ആകരുത് എന്ന ചിന്തയായിരുന്നു എനിക്ക്,' ഗോകുൽ സുരേഷ് പറഞ്ഞു.
ഗൗതം മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടിചിത്രമാണ് ഗോകുലിന്‍റെ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടിയുടെ അസിസ്റ്റന്‍റായി മികച്ച റോളാണ് ഗോകുലിന്‍റേത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.