സിനിമ നിർമിക്കുന്നത് പണത്തിന്, പ്രശംസക്ക് വേണ്ടിയല്ല; എസ്.എസ് രാജമൗലി

സ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ലോക സിനിമയിൽ  വലിയ ചർച്ചയാവുകയാണ്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ  ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച അന്യഭാഷ സിനിമക്കുള്ള  ക്രിട്ടിക്സ് ചോയ്സ് അവാർഡാണ് ലഭിച്ചത്. ആർ. ആർ. ആറിനെ പോലെതന്നെ രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്കും മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു.

സിനിമകൾ ചെയ്യുന്നത് മറ്റുള്ളവരുടെ പ്രശംസക്ക് വേണ്ടിയല്ലെന്ന്  വെളിപ്പെടുത്തുകയാണ് രാജമൗലി. ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം സ്വീകരിച്ചതിന് ശേഷം ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിരൂപക പ്രശംസക്ക് വേണ്ടിയല്ല സിനിമ നിർമിക്കുന്നത് മറിച്ച് പണത്തിനും പ്രേക്ഷകർക്കും വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു.

'ഞാൻ പണത്തിന് വേണ്ടി സിനിമകൾ നിർമിക്കുന്നു, പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്യുന്നു. ഒരിക്കലും നിരൂപക പ്രശംസയ്ക്ക് വേണ്ടിയല്ല സിനിമ ഒരുക്കുന്നത്.ആർ.ആർ. ആർ ഒരു വാണിജ്യ ചിത്രമാണ്, എന്റെ സിനിമ വാണിജ്യ വിജയം നേടിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അവാർഡുകൾ അതിന്റെ ഒരു വിപുലീകരണമാണ്. ഈ പുരസ്കാരങ്ങൾ   എന്റെ ടീമിന്റെ കഠിനാധ്വാനത്തിനാണ്, അതിൽ ഞാൻ വളരെ സന്തോഷവാനാണ്'- രാജമൗലി പറഞ്ഞു.

Tags:    
News Summary - I makes films for money and for the audience, says SS Rajamouli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.