തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിന് മുഖ്യാതിഥിയായി മലയാളത്തിലെ പ്രമുഖ നടനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.
ഉദ്ഘാടന ദിവസം ആരാഞ്ഞ നടനോട് എട്ടാം തീയതിയാണെന്ന് അറിയിച്ചപ്പോൾ അന്ന് തനിക്ക് പനി വന്നേക്കാമെന്നായിരുന്നു മറുപടി. തുടർന്നുള്ള ശ്രമത്തിലാണ് രാജ്യം കണ്ട അഭിനേതാക്കളിൽ പ്രഥമസ്ഥാനീയനായ നാന പടേക്കറിലേക്ക് അക്കാദമി എത്തിച്ചേർന്നത്. ക്ഷണം സ്വീകരിച്ചെത്തിയതിൽ നാന പടേക്കറോട് നന്ദിയുണ്ടെന്നും രഞ്ജിത്ത് ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു.
50 വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ഒരൊറ്റ മലയാളി സംവിധായകൻ പോലും സമീപിക്കാത്തത് തനിക്ക് നാണക്കേടായിരുന്നെന്ന് നാന പടേക്കർ പറഞ്ഞു. ഒരു നടനെന്ന നിലയിൽ താൻ ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ. ഇപ്പോൾ മേളക്കായി ക്ഷണിച്ചതിൽ സന്തോഷമുണ്ട്- പടേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.