മോളിവുഡ് സൂപ്പർതാരങ്ങളുടെ സൗഹൃദവും സ്നേഹവും മലയാളികൾക്ക് പുതിയതല്ല. ബിഗ്ബിയുടെയും എമ്പുരാന്‍റെയും സൗഹൃദം എക്കാലവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. എമ്പുരാൻ റിലീസിന് മുന്നോടിയായുള്ള മമ്മൂട്ടിയുടെ ആശംസയും അതിനു കുറച്ചു ദിവസം മുൻപ് ശബരിമല സന്ദർശിച്ച മോഹൻലാൽ, മമ്മൂട്ടിക്ക് വേണ്ടി അവിടെ പൂജ കഴിപ്പിച്ചതും ഒക്കെ വാർത്തയായിരുന്നു.
മോഹൻലാലിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ഇതിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
'ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻ ലാലിനെപ്പോലുള്ള ഒരു സുഹൃത്തും, എല്ലാ മോഹൻ ലാലിനും മമ്മൂട്ടിയെപ്പോലുള്ള ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരരും നിഷേധാത്മകരുമായ ആളുകൾക്ക് മനസിലാക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാണ്. പക്ഷേ ആരാണ് അത് ശ്രദ്ധിക്കുന്നത്'- ജാവേദ് അക്തർ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.