സിനിമയെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടം ബോണി കപൂറിനോട് -ജുനൈദ് ഖാൻ

സിനിമയെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടം ബോണി കപൂറിനോട് -ജുനൈദ് ഖാൻ

സിനിമയെക്കുറിച്ച് സംസാരിക്കാൻ പിതാവും നടനുമായ ആമിർ ഖാനേക്കാളും തനിക്കിഷ്ടം ബോണി കപൂറിനോടാണെന്ന് ജുനൈദ് ഖാൻ. തന്റെ പുതിയ ചിത്രമായ ‘ലൗയാപാ’ യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജുനൈദ് ഇത് പറഞ്ഞത്. ‘ലൗയാപാ’ സിനിമയുടെ നിർമാതാവും നടി ഖുശി കപൂറി​ന്റെ പിതാവുമാണ് ബോണി കപൂർ. ‘‘ബോണി കപൂറുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. അദ്ദേഹത്തോട് മണിക്കൂറുകളോളം സംസാരിച്ചിരിക്കാൻ എനിക്കിഷ്ടമാണ്. 50 വർഷത്തോളമായി സിനിമാരംഗത്തുള്ള ബോണി അങ്കിളിന് ഒരുപാട് കഥകൾ പറയാനുണ്ട്- ജു​നൈദ് പറഞ്ഞു. 30ാം വയസ്സിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘മഹാരാജ’ യിലൂടെയാണ് ജുനൈദ് അഭിനയരംഗത്തെത്തുന്നത്.

Tags:    
News Summary - junaid khan likes to discuss movies with boney kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.