നടി രശ്മിക മന്ദാനയുടെതെന്ന പേരിൽ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോ വലിയ ചർച്ചയായിരുന്നു. നടിക്ക് പിന്തുണയുമായ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. പിന്നീട് ഇത്തരത്തിൽ നടി കത്രീന കൈഫിന്റേയും വിഡിയോ പുറത്തുവന്നിരുന്നു.
ഇപ്പോഴിത ബോളിവുഡ് താരം കജോളും ഡീപ് ഫേക്ക് വിഡിയോയുടെ ഇരയായിരിക്കുകയാണ്. ഒരു ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ദൃശ്യങ്ങളുടെ നിരവധി സ്ക്രീൻ ഷോർട്ടുകളും പ്രചരിക്കിന്നുണ്ട്.
കജോളിന്റെ പേരിൽ പുറത്തുവന്നത് ഡീപ് ഫേക്ക് വിഡിയോയാണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ടു ചെയ്യുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ടിക്ക് ടോക്ക് വിഡിയോ ക്ലിപ്പിൽ നടിയുടെ മുഖം കൃത്രിമമായി ചേർത്താണ് വിഡിയോ നിർമിച്ചിരിക്കുന്നതെന്ന് ബൂം ലൈവിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും കൂട്ടിച്ചേർത്തു.
ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണം. താൻ ഗര്‍ബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വിഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഇത് ഞാനും കണ്ടു. ചെറുപ്പകാലത്തുപോലും ഗര്‍ബ നൃത്തം കളിച്ചിട്ടില്ല മോദി വ്യക്തമാക്കി.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവയെയാണ് ഡീപ്ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.