കാലിഡോ സ്കോപ്

2024ൽ ​വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള​വ​ർ പോ​യ​വ​ർ​ഷ​ത്തി​ന്റെ അ​നു​ഭ​വ​ങ്ങ​ളും പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വെ​ക്കു​ന്നു...

ആ​കാം​ക്ഷ വേ​ണം, ഓ​രാ നീ​ക്ക​ത്തി​ലും

അ​ച്ഛ​നും അ​മ്മ​യും കു​ടും​ബ​ത്തി​ലെ മ​റ്റ് പ​ല​രും ചെ​സ് ക​ളി​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​തി​ന് താ​ൽപര്യം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. അ​വ​ർ ഒ​രു ഹോ​ബി​യാ​യി ക​ളി​ച്ചി​രു​ന്ന​താ​ണ് ചെ​സ്. ഏ​ഴാം വ​യ​സ്സി​ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​ന്നൊ​ന്നും അ​താ​ണ് എ​ന്റെ ക​രി​യ​ർ എ​ന്ന് ക​രു​തി​യി​ട്ടി​ല്ല. പി​ന്നീ​ട് ചെ​സി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​ശീ​ല​ക​രെ ല​ഭി​ച്ചു. പി​ന്നീ​ട് പ​തി​യെ​പ്പ​തി​യെ മു​ന്നോ​ട്ടു​പോ​യി. ചെ​റു​പ്പം മു​ത​ൽ ഓ​രോ ചെ​സ് ഗെ​യി​മി​ലും സ്വ​പ്നം ക​ണ്ടി​രു​ന്ന ഒ​ന്നാ​ണ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്. അ​തെ​ക്കു​റി​ച്ച് പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല. എ​ന്റെ ഏ​റ്റ​വും മി​ക​ച്ച വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ട​ന്നു​പോ​യ​ത്. ജ​യി​ക്കാ​നും തോ​ൽ​ക്കാ​നും ഒ​രു​പോ​ലെ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു അ​വ​സാ​ന ഗെ​യി​മി​ൽ. ചി​ല സ​മ​യ​ങ്ങ​ളി​ൽ സ​മ​നി​ല​യെ​ക്കു​റി​ച്ചു​പോ​ലും ചി​ന്ത​വ​ന്നു. എ​ന്നാ​ൽ, ജ​യം കൂ​ടെ​നി​ന്നു. ചെ​സ് ഒ​രു ക​ളി എ​ന്ന​തി​ന​പ്പു​റം, എ​ന്ന് ആ​സ്വ​ദി​ച്ച് ക​ളി​ച്ചു​തു​ട​ങ്ങി​യോ അ​ന്നു​മു​ത​ലാ​ണ് എ​ന്റെ ക​രി​യ​ർ മാ​റി​യ​ത്. ചെ​സ് മ​നോ​ഹ​ര​മാ​ണ്.

ആ​കാം​ക്ഷ കൈ​വി​ടാ​തെ ക​ളി​ക്കേ​ണ്ട ഒ​ന്ന്. ആ​സ്വ​ദി​ച്ചാ​ൽ അ​ത് ന​മു​ക്ക് ഒ​രു​പാ​ട് വി​ജ​യ​ങ്ങ​ൾ ത​രും. ഇ​നി​യും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. എ​റ്റ​വും മി​ക​ച്ച ചെ​സ് ക​ളി​ക്കാ​ര​നാ​വ​ണം -ഡി. ​ഗു​കേ​ഷ് (ലോക ചെസ് ചാമ്പ്യൻ)

ല​ക്ഷ്യം മൂ​ന്നാം ഒ​ളി​മ്പി​ക് മെ​ഡ​ൽ; ര​ണ്ടാം വേ​ൾ​ഡ് ക​പ്പ്

നി​ല​വി​ൽ ഹോ​ക്കി ജൂ​നി​യ​ർ വേ​ൾ​ഡ് ക​പ്പ് ആ​ണ് ല​ക്ഷ്യം. അ​തോ​ടൊ​പ്പം ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പും പ്ര​ധാ​നംത​ന്നെ. ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീ​മി​ൽ ക​ളി​ക്കു​ന്ന​വ​ർ​ക്ക് കു​റ​ച്ചു​കൂ​ടി പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ആ​വ​ശ്യ​മു​ണ്ട്. ക​ളി​ക്കാ​ർ ഗോ​ൾ അ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. അ​തി​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ. ക്രി​ക്ക​റ്റി​ലെ രാ​ഹു​ൽ ദ്രാ​വി​ഡി​നെ​പ്പോ​ലെ​യാ​കാ​നാ​ണ്‌ ആ​ഗ്ര​ഹം. ക​ളി​ക്കാ​ര​നാ​യും ക്യാ​പ്‌​റ്റ​നാ​യും തി​ള​ങ്ങി​യ ദ്രാ​വി​ഡ്‌ ജൂ​നി​യ​ർ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചാ​ണ്‌ തു​ട​ങ്ങി​യ​ത്‌. പി​ന്നീ​ട്‌ സീ​നി​യ​ർ ടീ​മി​ന്‌ ലോ​ക​ക​പ്പ്‌ നേ​ടി​ക്കൊ​ടു​ത്തു.

കേ​ര​ള​ത്തി​ൽ ഹോ​ക്കി​യി​ൽ ക​ഴി​വു​ള്ള ഒ​രു​പാ​ട് കു​ട്ടി​ക​ളു​ണ്ട്. പ​ക്ഷേ, മാ​ച്ച് എ​ക്സ്പീ​രി​യ​ൻ​സാ​ണ് ഇ​നി വേ​ണ്ട​ത്. പു​റ​ത്തു​ള്ള അ​ക്കാ​ദ​മി​ക​ളി​ൽ ക​ളി​ച്ച് പ​രി​ച​യി​ക്കു​ക എ​ന്ന​താ​ണ് ആ​വ​ശ്യം. മി​ക​ച്ച എ​തി​ർ​ ടീ​മു​ക​ളോ​ട് ക​ളി​ക്കു​ന്ന അ​നു​ഭ​വ​പാ​ഠ​ങ്ങ​ളാ​ണ് ഇ​വി​ടത്തെ ക​ളി​ക്കാ​ർ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത്. അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് പ​രി​ശീ​ല​നം. ന​ല്ല ട്രെ​യി​നി​ങ്ങും അ​ധ്വാ​ന​വും ഉ​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​നി​യും മി​ക​ച്ച ഹോ​ക്കി താ​ര​ങ്ങ​ൾ ഉ​ണ്ടാ​വു​ക​ത​ന്നെ ചെ​യ്യും. ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

മ​റ്റ് മ​ത്സ​ര​ങ്ങ​ളെപ്പോ​ലെ ഹോ​ക്കി​യെ കാ​ണി​ക​ൾ ആ​ഘോ​ഷി​ക്കു​ന്നി​ല്ല എ​ന്നൊ​ന്നും ക​രു​തു​ന്നി​ല്ല. പ്ര​ചാ​ര​ണം കു​റ​യു​ന്ന​തു​കൊ​ണ്ടാ​ണ് കാ​ണി​ക​ൾ കു​റ​യു​ന്ന​ത്. ഹോ​ക്കി​ക്ക് പ​ക​രം ഇ​വി​ടെ ഒ​രു ക്രി​ക്ക​റ്റ് മാ​ച്ച് ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ പ​ര​സ്യ​വും മ​റ്റ് പ​ബ്ലി​സി​റ്റി​ക​ളും കൂ​ടു​ത​ലാ​യി​രി​ക്കി​ല്ലേ. പ​ക്ഷേ, അ​തു​പോ​ലെ ഹോ​ക്കി​ക്ക് ഉ​ണ്ടാ​വാ​റി​ല്ല.

ഏ​തൊ​രു മാ​ച്ച് ആ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ സ്റ്റേ​ഡി​യം നി​റ​യെ ആ​ളു​ക​ളു​ണ്ടാ​വും. അ​വ​രു​ടെ ആ​ര​വ​ങ്ങ​ളും പി​ന്തു​ണ​യും വ​ള​രെ വ​ലു​താ​ണ്. ഹോ​ക്കി അ​ത്ര പോ​പ്പു​ല​ർ അ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​ണി​ക​ൾ കു​റ​യാ​റ്.

നി​ല​വി​ൽ ര​ണ്ട് ഒ​ളി​മ്പി​ക്സ് മെ​ഡ​ലായി. മൂ​ന്നാ​മ​ത്തെ ഒ​ളി​മ്പി​ക്സി​ന് മെ​ഡ​ൽ കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണി​പ്പോ​ൾ. അ​തു​പോ​ലെ ര​ണ്ടാ​മ​ത് വേ​ൾ​ഡ് ക​പ്പ് നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്. 2026ൽ ​ന​ട​ക്കു​ന്ന വേ​ൾ​ഡ് ക​പ്പ് ജ​യി​ക്ക​ണം അ​ല്ലെ​ങ്കി​ൽ ടോ​പ്പ് മൂ​ന്നി​ൽ എ​ങ്കി​ലും വ​ര​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. നി​ല​വി​ൽ ന​മു​ക്ക് അ​തി​നു​ള്ള ക​ഴി​വു​ള്ള ക​ളി​ക്കാ​രു​ണ്ട്. ഇ​ന്ത്യ ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ ഹോ​ക്കി താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു അ​ക്കാ​ദ​മി തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. ഗോ​ൾ കീ​പ്പി​ങ് ക്യാ​മ്പു​ക​ൾ തു​ട​ങ്ങ​ണം. സ​ർ​ക്കാ​റിന്റെ ഭാ​ഗ​ത്തു​നി​ന്ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വേ​ണം. എ​ന്നാ​ലേ ക​ളി​ക്കാ​ർ​ക്ക് ഹോ​ക്കി​യി​ലേ​ക്ക് വ​രാ​ൻ താ​ൽ​പ​ര്യ​മു​ണ്ടാ​വൂ. അ​തു​പോ​ലെ നി​ര​വ​ധി ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ട​ത്ത​ണം. ജീ​വി​ത​ത്തി​ൽ ന​മ്മു​ടെ ല​ക്ഷ്യ​മാ​ണ് പ്ര​ധാ​നം. ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ശ​രി​യാ​യ പ​രി​ശീ​ല​ക​ന്റെ നേ​തൃ​ത്വ​വുംകൂ​ടി ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും വി​ജ​യി​ക്കാ​നാ​വും -പി.​ആ​ർ. ശ്രീ​ജേ​ഷ് (ഹോ​ക്കി താ​രം, ഇ​ന്ത്യ​ൻ ടീം ​പ​രി​ശീ​ല​ക​ൻ)

എ​ഴു​ത്ത്: ജ​സ്‍ല മു​ഹ​മ്മ​ദ്

ടൂ​റി​സം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​കും

കേ​ര​ള​ത്തി​ന്റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​യി​ലും ടൂ​റി​സം മേ​ഖ​ല​യി​ലും മു​ന്നേ​റ്റം ഉ​ണ്ടാ​യ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്. പൊ​തു ഇ​ട​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഡി​സൈ​ൻ പോ​ളി​സി ന​ട​പ്പാ​ക്കാ​നാ​യ​ത് ഭാ​വി​കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നാ​ഴി​ക​ക്ക​ല്ലാ​വും. ദേ​ശീ​യപാ​ത വി​ക​സ​നം, മ​ല​യോ​ര ഹൈ​വേ, റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജു​ക​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ടം പി​ന്നി​ട്ട​ത് സം​സ്ഥാ​ന​ത്തി​ന്റെ പൊ​തു​വി​ക​സ​ന​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം നൂ​ത​ന നി​ർ​മാ​ണ​രീ​തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ക്കാ​നാ​യ​ത് വി​ക​സ​ന മേ​ഖ​ല​യി​ലെ മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​യി മാ​റും.

കേ​ര​ളം ഒ​ട്ടാ​കെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ എ​ന്ന ആ​ശ​യ​സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ൽ സു​പ്ര​ധാ​ന​മാ​യ മു​ന്നേ​റ്റം സാ​ധ്യ​മാ​യി. കൂ​ടു​ത​ൽ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ, പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ, സീപ്ലെ​യി​ൻപോ​ലു​ള്ളവ ഈ ​മു​ന്നേ​റ്റ​ത്തി​ന് ഗു​ണ​ക​ര​മാ​യി മാ​റു​ന്നു. ചൂ​ര​ൽ​മ​ല ദു​ര​ന്തം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്നും മ​ല​ബാ​റി​ലെ ടൂ​റി​സ​ത്തെ തി​രി​ച്ചെ​ത്തി​ക്കാ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ സാ​ധി​ച്ചു. ഈ ​മു​ന്നേ​റ്റ​ങ്ങ​ളി​ൽ 2025നെ ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ​ര​വേ​ൽ​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന്റെ ഹ​ബ് ആ​യി കേ​ര​ള​ത്തെ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ പു​തു​വ​ർ​ഷം നി​ർ​ണാ​യ​ക​മാ​യ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. ടൂ​റി​സ​ത്തെ ജ​ന​കീ​യ​മാ​ക്കാ​നുള്ള ശ്ര​മ​ങ്ങ​ൾ​ക്ക് 2025ൽ ​വ​ലി​യ​മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കാം -പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് (ടൂ​റി​സം, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി)

എ​ഴു​ത്ത്: സന്ദീപ് ഗോവിന്ദ്

വ​ൺ​ഡേ, ടെ​സ്റ്റ് ടീ​മി​ൽ ഭാ​ഗ​മാ​വ​ണം

ഏ​റ്റ​വും വ​ലി​യ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന്റെ വ​ർ​ഷ​മാ​യി​രു​ന്നു 2024. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ എ​നി​ക്ക് ക്രി​ക്ക​റ്റി​ലേ​ക്ക് വ​ന്ന​തു​മു​ത​ലു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം പി​ടി​ക്ക​ണ​മെ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​കാ​ത്തി​രി​പ്പി​നാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം സാ​ക്ഷ്യം വ​ഹി​ച്ച​ത്. പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റി​ലേ​ക്ക് വ​ന്ന​പ്പോ​ൾ മു​ത​ൽ ഇ​ന്ത്യ​ക്കുവേ​ണ്ടി ക​ളി​ക്കു​കയെന്ന ചി​ന്ത മാ​ത്ര​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം മും​​െബെ ഇ​ന്ത്യ​ൻ​സി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് സാ​ക്ഷാ​ത്കാ​ര​മാ​യി​ത്തു​ട​ങ്ങി. വ​നി​താ ഐ.​പി.​എ​ല്ലി​ന്റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​ന്തി​ൽ സി​ക്സ​ർ അ​ടി​ച്ച് മും​​െബെ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി. ആ ​സി​ക്സി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ടീ​മെ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് എ​ത്താ​ൻ പ​റ്റി​യ​തെ​ന്ന് ക​രു​തു​ന്നു. പി​ന്നീ​ട് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​നുവേ​ണ്ടി ആ​ദ്യ​മാ​യി ജ​ഴ്സി​യ​ണി​ഞ്ഞു. അ​തി​നുശേ​ഷം ഏ​ഷ്യാ​ ക​പ്പി​നും വേ​ണ്ടി​യും വിമ​ൻ​സ് വേ​ൾ​ഡ് ക​പ്പി​ന് വേ​ണ്ടി​യും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2024 ഒ​രു ടേ​ണി​ങ് പോ​യന്റ് ത​ന്നെ​യാ​യി​രു​ന്നു.

2025ലെ ​പ്ര​തീ​ക്ഷ​ക​ളും ഏ​റെ​യാ​ണ്. ട്വ​ന്റി20ക്കു ​വേ​ണ്ടി മാ​ത്രം ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​യാ​ൻ സാ​ധി​ച്ചു, ഇ​നി ല​ക്ഷ്യം വ​ൺ​ഡേ​യി​ലും ടെ​സ്റ്റി​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്. ഈ ​വ​ർ​ഷം അ​തു സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മാ​ന​ന്ത​വാ​ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ് ടുവി​ന് പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ക്രി​ക്ക​റ്റി​ലേ​ക്കു പൂ​ർ​ണ​മാ​യും തി​രി​യു​ന്ന​ത്. ആ ​കാ​ല​യ​ള​വി​ല്‍ ജാ​വ​ലി​ന്‍ ത്രോ​ക്കും ഡി​സ്കസ് ത്രോ​ക്കും ഫ​സ്റ്റ് ല​ഭി​ച്ചി​രു​ന്നു. ഫി​സി​ക്ക​ല്‍ ട്രെ​യിന​ര്‍ എ​ല്‍സ​മ്മ ടീ​ച്ച​റി​ന്റെ നി​ർ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും പൂ​ർ​ണ​മാ​യും ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. 2021, 22 കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ന്റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നു അ​മ്മ ശാ​ര​ദ. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാണ്. പി​താ​വ് സ​ജീ​വ​ൻ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​ണ് -സ​ജ​ന സ​ജീ​വ​ൻ (ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം)

എ​ഴു​ത്ത്: എ​സ്.​ മൊ​യ്തു

സി​നി​മ​ക​ളി​ൽ വൈ​വി​ധ്യ​മു​ണ്ടാ​ക​ണം

എ​ല്ലാ മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലും സ്‌​ത്രീ​യും പു​രു​ഷ​നു​മു​ണ്ട്‌. എ​ന്നാ​ൽ, വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ഊ​ന്നി​യാ​ണ് ആ​ളു​ക​ൾ വി​ഷ​യ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന​ത്‌. അ​തു​ത​ന്നെ​യാ​ണ്‌ സി​നി​മ​ക​ളെ​യും ക​ഥ​പ​റ​ച്ചി​ലി​ന്റെ രീ​തി​യെ​യും വ്യ​ത്യ​സ്‌​ത​മാ​ക്കു​ന്ന​തും. വൈ​വി​ധ്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​താ​ണ്‌ ന​മ്മു​ടെ രാ​ജ്യം. ആ ​രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യം പ​ക്ഷേ, സി​നി​മ​ക​ളി​ൽ കാ​ണാ​നി​ല്ല. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള ആ​ളു​ക​ളും സി​നി​മ​യി​ൽ വ​ര​ണം. അ​തി​നാ​യി സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളി​ൽ ആ​നു​പാ​തി​ക​മാ​യ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ വ​നി​ത സം​വി​ധാ​യ​ക​രു​ടെ എ​ണ്ണ‌​ത്തി​ലും വ​ർ​ധ​ന​യുണ്ടാ​കൂ. എ​ന്നി​ലെ സി​നി​മാ​ക്കാ​രി​യെ ഉ​ണ​ർ​ത്തി​യ​തും പ്രോ​ത്സാ​ഹി​പ്പി​ച്ച​തും വിഡി​യോ ആ​ർ​ട്ടി​സ്‌​റ്റ്‌ കൂ​ടി​യാ​യ എ​ന്റെ അ​മ്മ​യാ​ണ്‌. ഞാ​നും അ​മ്മ​യും സി​നി​മ​ക്ക്‌ പോ​കു​മാ​യി​രു​ന്നു. അ​മ്മ​യു​ടെ എ​ഡി​റ്റി​ങ് ജോ​ലി​ക​ളൊ​ക്കെ വീ​ട്ടി​ൽത​ന്നെ​യാ​വും ന​ട​ക്കു​ക. രം​ഗ​ങ്ങ​ൾ ഒ​ന്നി​നോ​ടൊ​ന്ന്‌ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്‌ വ​ള​രെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ്‌ നോ​ക്കി​ക്ക​ണ്ട​ത്‌. അ​ന്ന്‌ ഓ​രോ രം​ഗ​ം ചേ​ർ​ത്ത്‌ സി​നി​മ​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന എ​ഡി​റ്റി​ങ്ങി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ത​ന്ന​തും അ​മ്മ​യാ​ണ്‌.

ഒ​രു വ​ലി​യ ര​ഹ​സ്യം അ​റി​ഞ്ഞ​പോ​ലെ​യാ​ണ്‌ എ​നി​ക്ക്‌ തോ​ന്നി​യ​ത്‌. പി​ന്നെ​യു​ള്ള സി​നി​മകാ​ണ​ലി​ൽ അ​ത്ത​ര​മൊ​രു വീ​ക്ഷ​ണ​കോ​ൺ കൂ​ടി അ​റി​യാ​തെ വ​ന്നു​ചേ​ർ​ന്നു. അ​തൊ​രു വ​ലി​യ മാ​റ്റംത​ന്നെ​യാ​യി​രു​ന്നു. ഒ​രു എ​ഡി​റ്റ​ർ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹം. പ​ക്ഷേ എ​ത്തി​പ്പെ​ട്ട​ത്‌ സി​നി​മ പ​ഠി​ക്കാ​നാ​യി​രു​ന്നു. ‘പ്ര​ചോ​ദ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്ക​രു​ത്. ചു​റ്റു​മു​ള്ള​തെ​ല്ലാം പ്ര​ചോ​ദ​ന​ങ്ങ​ളാ​ണ്’ എ​ന്ന അ​മ്മ​യു​ടെ വാ​ക്കു​ക​ളാ​ണ്‌ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം. അ​ടു​ത്ത​റി​ഞ്ഞ ജീ​വി​ത​ങ്ങ​ൾ സി​നി​മ​യാ​ക്കു​മ്പോ​ൾ ന​മ്മ​ൾ ക​ട​ന്നു​വ​ന്ന ചു​റ്റു​പാ​ടു​ക​ളും അ​തി​ൽ ഇ​ഴു​കി​ച്ചേ​രും. തി​ര​ക്കി​ന്റെ​യും വേ​ഗ​ത്തി​ന്റെ​യും മാ​റി​മ​റി​യ​ലു​ക​ളു​ടെ​യും ഇ​ട​മാ​ണെ​ങ്കി​ലും ന​ഗ​രം എ​ന്നും എ​നി​ക്ക്‌ ഇ​ഷ്‌​ട​മാ​കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്‌. മ​റു​നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്‌​സി​ന്റെ ക​ഥ പ​റ​യു​ന്ന ‘ആ​ൾ വി ​ഇ​മാ​ജി​ൻ ആ​സ്‌ ലൈ​റ്റി’​ന്റെ പ​ല ഫ്രെ​യി​മു​ക​ളി​ലും ട്രെ​യി​നി​ന്റെ ശ​ബ്‌​ദം ക​ട​ന്നു​വ​രു​ന്ന​ത്‌ ഞാ​ന​റി​യു​ന്ന മും​ബൈ ന​ഗ​ര​ത്തി​ന്റെ സ്‌​പ​ന്ദ​ന​ത്തി​ൽ അ​ത്‌ അ​ലി​ഞ്ഞു​ചേ​ർ​ന്നി​രി​ക്കു​ന്ന​തുകൊ​ണ്ടാ​ണ്‌. പ​ല​ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന സ്ഥ​ലം, സ​മ​യം എ​ന്നി​വ​യെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കൂ​ടി ശ്ര​മി​ച്ചി​ട്ടു​ണ്ട്‌.

മും​ബൈപോ​ലെ ഒ​രു ന​ഗ​ര​ത്തി​ൽ എ​ല്ലാ​വ​രും തി​ര​ക്കി​ലാ​ണ്‌. ആ​ർ​ക്കും ഒ​ന്നി​നും സ​മ​യ​മു​ണ്ടാ​കാ​റി​ല്ല. എ​ങ്ങോ​ട്ടു​പോ​ക​ണ​മെ​ങ്കി​ലും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്‌ ക​ട​ക്കേ​ണ്ട അ​വ​സ്‌​ഥ​യു​ണ്ട്‌. പ​ക്ഷേ, ന​മ്മ​ൾ ന​ല്ല മൂ​ഡി​ലാ​ണെ​ങ്കി​ൽ ആ ​ട്രാ​ഫി​ക്‌ കു​രു​ക്കുപോ​ലും ആ​സ്വാ​ദ​ന​മാ​യി മാ​റും. അ​ത്‌ ന​ഗ​ര​ജീ​വി​ത​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്‌. കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് സി​നി​മ​യി​ലെ ന​ഗ്‌​ന​രം​ഗ​ങ്ങ​ളെ ആ​ഘോ​ഷി​ച്ച​ത്. സീ​രി​യ​സാ​യി സി​നി​മ​യെ സ​മീ​പി​ക്കു​ന്ന മ​ല​യാ​ളി ആ​സ്വാ​ദ​ക​ർ അ​തി​നൊ​ന്നും നി​ന്നു​കൊ​ടു​ക്കു​ന്ന​വ​ര​ല്ല. പ​ര​മ്പ​രാ​ഗ​ത​മാ​യ സ​ദാ​ചാ​ര​ങ്ങ​ളും ആ​ധു​നി​ക ചി​ന്ത​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നു എ​ന്റെ സി​നി​മ മു​ന്നോ​ട്ടുെവ​ച്ച ആ​ശ​യം. പിഎ​ച്ച്‌.​ഡി പ​ഠി​ക്കാ​ൻ ല​ഭി​ക്കു​ന്ന പി​ന്തു​ണ സി​നി​മ പ​ഠി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക്‌ ല​ഭി​ക്കാ​റി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ത​ലാ​യ മാ​റ്റം വ​ര​ണം. ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ ഗ്രാ​ന്റും മ​റ്റ്‌ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാറിൽനി​ന്ന്‌ ല​ഭ്യ​മാ​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സി​നി​മ കൈ​യെ​ത്തി​പ്പി​ടി​ക്കാ​വു​ന്ന മേ​ഖ​ല​യാ​യാ​ൽ മാ​ത്ര​മേ വ്യ​ത്യ​സ്‌​ത​മാ​ർ​ന്ന മി​ക​ച്ച സൃ​ഷ്‌​ടി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും പാ​യ​ൽ ക​പാ​ഡി​യ പ​റ​ഞ്ഞു -പാ​യ​ൽ ക​പാ​ഡി​യ (സം​വി​ധാ​യി​ക)

എ​ഴു​ത്ത്: ആ​ശാ​മോ​ഹ​ൻ

വാ​യ​ന​യു​ടെ​യും എ​ഴു​ത്തി​​ന്റെയും 2025

2024 എ​ഴു​ത്തി​ലും വാ​യ​ന​യി​ലും ആ​ത്മ​വി​ശ്വാ​സം ത​ന്ന വ​ർ​ഷ​മാ​ണ്. ‘ക​ത’ എ​ന്ന നോ​വ​ൽ വ​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ‘ആ​ത്രേ​യ​കം’ പു​റ​ത്തു​വ​രു​ന്ന​ത്. പ​ക്ഷേ, ആ​ദ്യം എ​ഴു​തി​ത്തു​ട​ങ്ങി​യ നോ​വ​ലാ​ണ് ‘ആ​ത്രേ​യ​കം’. 2016 മു​ത​ൽ എ​ഴു​ത്ത് ആ​രം​ഭി​ച്ച​താ​ണ്. ഇ​ന്നു​കാ​ണു​ന്ന നോ​വ​ൽ പ​ല​ത​ര​ത്തി​ൽ മാ​റ്റി​യെ​ഴു​ത​പ്പെ​ട്ട​താ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ൽ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഓ​രോ​രുത്ത​രു​ടെ​യും ജീ​വി​തം ഒാ​രോ നോ​വ​ലിന് വി​ഷ​യ​മാ​ണ്. അ​ത്ത​ര​ത്തി​ൽ രൂ​പ​പ്പെ​ട്ട നോ​വ​ലു​ക​ളു​ണ്ട്. എ​ന്നാ​ൽ, ആ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട ഒ​രു നോ​വ​ല​ല്ല ‘ആ​ത്രേ​യ​കം’. അ​ത്, പ്ര​ധാ​ന​മാ​യും ഒ​രു ചെ​റുദേ​ശ​മാ​ണ്. മു​ഖ്യ​ധാ​ര ദേ​ശീ​യ​ത​ക്ക് അ​ക​ത്ത് സം​ഘ​ർ​ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മാ​റ്റിനി​ർ​ത്ത​പ്പെ​ടു​ന്ന വേ​ഷ​ത്തി​ന്‍റെ​യോ, ഭ​ക്ഷ​ണ​ത്തി​ന്‍റെ​യോ ആ​ചാ​ര​ങ്ങ​ളു​ടെ​​യോ വി​ശ്വാ​സ​ങ്ങ​ളു​ടെ​യോ ആ​ശ​യ​ത്തി​ന്‍റെ​യോ ഒ​ക്കെ ഭാ​ഗ​മാ​യി നി​ല​നി​ൽ​പി​നു ത​ന്നെ ഭീ​ഷ​ണി നേ​രി​ടു​ന്ന ദേ​ശം എ​ന്ന നി​ല​ക്കാ​ണ് ‘ആ​ത്രേ​യ​കം’ രൂ​പ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, അ​ത് മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന വേ​ദ​ന​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന അ​ഭ​യ​സ്ഥാ​ന​മാ​ണ്.

പ്ര​തീ​ക്ഷ​ക​ളു​ടെ തു​രു​ത്ത് എ​ന്ന നി​ല​ക്കാ​ണ​ത് ബാ​ക്കി​യാ​വു​ന്ന​ത്. അ​ത്, ബാ​ക്കി​യാ​വു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് വേ​റെ വി​ഷ​യ​മാ​ണ്. പ​ക്ഷേ, അ​ത്ത​ര​ത്തി​ലു​ള്ള സാ​ങ്ക​ൽ​പി​ക ദേ​ശ​ത്തെ അ​വി​ടെ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ആ ​ദേ​ശ​ത്തി​ന് യോ​ജി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​വി​ടെ​യു​ള്ള​ത്. ദേ​ശ​വു​മാ​യി ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ന​മ്മ​ൾ ജീ​വി​ക്കു​ന്ന കാ​ല​ത്തോ​ട് എ​ഴു​ത്തു​കാ​ർ​ക്ക് പ്ര​തി​ബ​ന്ധ​ത​യു​ണ്ടെ​ന്ന് ക​രു​തു​ന്നു. നി​ല​വി​ലു​ള്ള യാ​ഥാ​ർ​ഥ്യത്തി​നു​നേ​രെ ക​ണ്ണ​ട​ക്കാ​ൻ ജ​നാ​ധി​പ​ത്യ​ബോ​ധ​മു​ള്ള ഒ​രു പൗ​ര​നും സാ​ധി​ക്കു​ക​യി​ല്ല. ആ ​ഉ​ത്ത​ര​വാ​ദി​ത്തത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ഴു​ത്ത്. അ​ങ്ങ​നെ​യൊ​രു ബോ​ധം ഉ​ണ്ടാ​ക്കി ത​ന്ന കാ​ലംകൂ​ടി​യാ​ണ് 2024. വ്യ​ക്തി​പ​ര​മാ​യി ക​ട​ന്നു​പോ​യ ഏ​ഴു വ​ർ​ഷം എ​ഴു​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സകാ​ലം ത​ന്നെ​യാ​യി​രു​ന്നു. എ​ല്ലാ അ​ർ​ഥ​ത്തി​ലും മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത്, വ​ള​ർ​ച്ച ത​ന്നെ​യാ​ണ്. നി​ന്നി​ട​ത്തുത​ന്നെ നി​ൽ​ക്കു​ക​യ​ല്ല. മാ​റ്റമു​ണ്ട്. വാ​യ​ന, എ​ഴു​ത്ത്, യാ​ത്ര, സൗ​ഹൃ​ദം എ​ന്നി​വ മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക ലോ​കം വി​ക​സി​പ്പി​ക്കു​ന്ന​താ​യാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള വി​കാ​സ​ത്തി​ന്‍റെ പ​ങ്ക് പ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന​താ​ണ് 2024ന്‍റെ പ്ര​ത്യേ​ക​ത. അ​ത്, തു​ട​രു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം. നേ​ടി​യെ​ടു​ത്ത വ​ള​ർ​ച്ച​യി​ൽനി​ന്നും ഇ​ട​ർ​ച്ച​യു​ണ്ടാ​വ​രു​ത്. അ​ങ്ങ​നെ എ​ല്ലാ അ​ർ​ഥ​ത്തി​ലും വ​ള​ർ​ച്ച​യു​ടേ​താ​ണെ​നി​ക്ക് 2025. എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യു​ള്ള​താ​വ​ട്ടെ... -ആ​ർ. രാ​ജ​ശ്രീ (എ​ഴു​ത്തു​കാ​രി)

എ​ഴു​ത്ത്: അ​നൂ​പ് അ​ന​ന്ത​ൻ

Tags:    
News Summary - Kaleidoscope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.