പ്രായം കൂടിവരുമ്പോഴും ചെറുപ്പം നിലനിർത്താൻ കഴിയുന്നത് നല്ലതാണ്. വെറുതെയിരുന്നാൽ ആ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയില്ല. അതിനുവേണ്ടി അധ്വാനിക്കണം. അങ്ങനെയുള്ള ഒരാളാണ് കരീന കപൂർ. കഠിനമായ ഫിറ്റ്നസ് സെഷനുകളിലൂടെയും കണിശമായ ഡയറ്റിലൂടെയും ആണ് കരീന തന്റെ ചെറുപ്പം നിലനിർത്തുന്നത്.
ഇപ്പോഴിതാ കരീനയുടെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നും വാർദ്ധക്യം കൊണ്ടുവരുന്ന എന്തും നേരിടാൻ ഞാൻ എപ്പോഴും ഫിറ്റാണെന്നും കരീന കപൂർ പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'പ്രായം വെറും ഒരു സംഖ്യ മാത്രമാണ്. വാർദ്ധക്യം കൊണ്ടുവരുന്ന എന്തും നേരിടാൻ ഞാൻ എപ്പോഴും ഫിറ്റായിരിക്കണം. 70, 75 വയസിൽ സെറ്റിൽ പോകേണ്ടി വന്നാലും എനിക്ക് ചെയ്യേണ്ടത് ചെയ്യാൻ കഴിയണം. ജീവിതകാലം മുഴുവൻ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ കൊച്ചുമക്കളെ എടുക്കാൻ കുനിയാൻ എനിക്ക് കഴിയണം. കാർഡിയോ എക്സർസൈസ്, വെയ്റ്റ് ട്രെയിനിങ്ങ് ഉൾപ്പെടെ വ്യത്യസ്ത വർക്കൗട്ടുകൾ ചെയ്യാറുണ്ട്. നിശ്ചയദാർഢ്യത്തോടെ ഓരോന്നും ചെയ്താൽ വിജയം ഉറപ്പാണെന്നും' കരീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.