KRK accuses this top Bollywood superstar gave supari to kill him,

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം സൽമാനോ ഷാറൂഖോ കരൺ ജോഹറോ അല്ല! അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു; കെ.ആർ.കെ

 ടൻ അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് വിവാദ നിരൂപകൻ കെ.ആർ.കെ. അക്ഷയ് കുമാർ തന്നെ ജയിലിൽ വെച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഭാഗ്യംകൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും കെ.ആർ.കെ ട്വീറ്റ് ചെയ്തു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഖാന്മാരോ കരൺ ജോഹറോ അല്ലെന്നും കൂട്ടിച്ചേർത്തു.

അക്ഷയ് കുമാർ ഒഴികെ മറ്റെല്ലാ ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണെനിക്കുള്ളത്. അക്ഷയ് കുമാർ തന്നെ ജയിലേക്ക് അയക്കുകയും അവിടെ വെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സൽമാൻഖാനോ ഷാറൂഖ് ഖാനോ കരൺ ജോഹറോ അല്ല. അതിന് കാരണം അക്ഷയ് കുമാർ മാത്രമാണ്-കെ.ആർ.കെ ട്വീറ്റ് ചെയ്തു.

'ഓഎംജി 2' അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. 2021 പുറത്ത് ഇറങ്ങിയ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത് . ആഗസ്റ്റ് 11 നാണ് ചിത്രം തി‍യറ്ററുകളിൽ എത്തുന്നത്. യാമി ഗൗതം നായിക. ചിത്രത്തിൽ പങ്കജ് ത്രിപാഠി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടുകൾ . ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം.

Tags:    
News Summary - KRK accuses this top Bollywood superstar gave 'supari' to kill him,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.