ഷാറൂഖ്- കാജോൾ കൂട്ടുകെട്ടിൽ ഹിന്ദിയിൽ ചെയ്യാനിരുന്ന ചിത്രമായിരുന്നു 'അലൈ പായുതേ' എന്ന് സംവിധായകൻ മണിരത്നം. ഷാറൂഖിന് കഥ ഇഷ്ടപ്പെട്ടുവെന്നും എന്നാൽ ചിത്രം നടന്നില്ലെന്നും പകരം ദിൽ സെ എന്ന സിനിമ സംഭവിച്ചെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
'മാധവനും ശാലിനിയും ഒന്നിച്ച 'അലൈ പായുതേ' ആദ്യം ഹിന്ദിയിൽ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഷാറൂഖ് ഖാനും കാജോളുമായിരുന്നു മനസിൽ. കഥ ഷാറൂഖിനും ഇഷ്ടമായി. പക്ഷെ ക്ലൈമാക്സിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ അതു പൊളിച്ചുമാറ്റാൻ ഞാൻ തയാറായില്ല.അങ്ങനെ അലൈ പായുതേക്ക് പകരം ഷാറൂഖിനെവെച്ച് ദിൽ സേ ചെയ്തു. പിന്നീട് തമിഴിൽ മാധവനെയും ശാലിനിയേയും വെച്ച് അലൈ പായുതേ ചെയ്തു.അലൈ പായുതേയുടെ ഹിന്ദി പതിപ്പായ സാതിയ സംവിധാനം ചെയ്തത് ഷാദ് അലിയാണ്. വ്യത്യസ്തമായിട്ടാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയത്'- ജി 5 എ റിട്രോസ്പെക്റ്റീവിന്റെ ഓപ്പൺ ഫോറത്തിൽ പറഞ്ഞു.
2000 ൽ പുറത്തിറങ്ങിയ അലൈ പായുതേ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. എ. ആർ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. 1998 ൽ പുറത്തിറങ്ങിയ ദിൽ സേയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും എ.ആർ റഹ്മാൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.