മാധ്യമങ്ങൾ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു; സന്തോഷം പങ്കുവെച്ച് ഷെയ്ൻ നിഗം

കൊല്ലം: ഓയൂർ മരുതമൺ പള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഷെയ്ൻ നിഗം. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിൽ, ഇന്നലെ ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ മാധ്യമങ്ങളെ അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

ഇന്നലെ മുതൽ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമങ്ങൾ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചുവെന്ന് അദ്ദേഹം കുറിച്ചു. അതോടൊപ്പം കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകൽ ഇത്രയും പൊലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി അവർ എത്തിയതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ ​പൂർണരൂപം: കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു. അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.

2. കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകൽ ഇത്രയും പൊലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.

സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസിന് സാധിക്കട്ടെ.

Full View

Tags:    
News Summary - Media campaign helped locate and identify the child; Shane Nigam shared his happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.