എമ്പുരാൻ വിവാദങ്ങൾക്കിടെ ഈദ് ആശംസകൾ നേർന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്. 'എല്ലാവർക്കും ഈദ് ആശംസകൾ' എന്ന് എഴുതിയ മുരളി ഗോപിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്.
എന്നാൽ എമ്പുരാൻ വിവാദത്തില്‍ മുരളി ഗോപി ഇതുവരെ പ്രതികരിക്കാത്തതും വലിയ തോതിൽ ചർച്ചക്ക് വഴി വെച്ചിട്ടുണ്ട്. ചങ്കൂറ്റം പണയം വെക്കാത്തവൻ, മാപ്പ് ജയൻ പറയില്ല, ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്, വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതക്ക് നന്ദി, നട്ടെല്ല് വളച്ച് ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തതെന്തെന്ന ചോദ്യവും ശക്തമാണ്. ചിത്രത്തിന് വിവാദ ഭാഗങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളിഗോപിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ല. ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. എമ്പുരാന്‍റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളിഗോപി പങ്കെടുത്തിട്ടുള്ളത്.
അതേസമയം വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് എമ്പുരാൻ നാളെ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.