സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ടീസർ ഒരുകോടിയിലിധികം കാഴ്ചക്കാരുമായി യൂട്യൂബിൽ കുതിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം അക്കിനേനി നാഗാർജ്ജുനയുടെ മകനായ അഖിൽ അക്കിനേനി നായകനാകുന്ന ചിത്രത്തിനായി കേരളത്തിലെ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒറ്റക്കാരണം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യം തന്നെ. ചിത്രത്തിൽ താരം ഗസ്റ്റ് റോളിലാണെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ നിലവിൽ ട്രെന്റിങ്ങിലുള്ള ഏജന്റിന്റെ ടീസറിലും നിറഞ്ഞ് നിൽക്കുകയാണ് മമ്മൂട്ടി. അതോടെ സമൂഹ മാധ്യമങ്ങളിൽ ടീസർ വിഡിയോ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആരാധകരും ആവേശമറിയിക്കുന്നുണ്ട്. ടീസർ റിലീസ് ചെയ്ത തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ കിച്ച സുദീപയും ശിവ കാർത്തികേയനും ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെ എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം, നാഗാർജ്ജുനയും മമ്മൂട്ടിയെ പ്രകീർത്തിച്ച് രംഗത്തുവന്നു. ''ഇതിഹാസമായ മമ്മൂട്ടി സാറിനെ അഭിനന്ദിക്കുന്നു. അങ്ങയുടെ കൃപയ്ക്കും ഏജന്റിലെ അവിശ്വസനീയമായ സാന്നിധ്യത്തിനും''. - നാഗാർജ്ജുന ട്വിറ്റിൽ കുറിച്ചു.
ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളുമായാണ് ഏജന്റ് എത്തുന്നത്. വലിയ ബജറ്റിലൊരുക്കിയ ചിത്രം നിർമിക്കുന്നത് രാമബ്രഹ്മം സൻകരയാണ്. സാക്ഷി വൈദ്യയാണ് നായിക. അഖിൽ അക്കിനേനി ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് എത്തുന്നത്. ടോളിവുഡിലെ പ്രണയ നായക ഇമേജുണ്ടായിരുന്ന താരം, പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിലൂടെ ആക്ഷൻ ഹീറോ പരിവേഷത്തിലേക്കാണ് പോകുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.