വർണ്ണ ശബളമായ ചടങ്ങിലൂടെ നിമ്രോദ് എന്ന ചിത്രത്തിന്റെ തുടക്കം ദുബായിൽ അരങ്ങേറി.സിറ്റി ടാർഗറ്റ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.
അഭിനേതാക്കളും, അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളീയത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘാടനകളിൽ നിന്നുള്ള കലാകാരന്മാരുടെകലാപരിപാടികളും കോർത്തിണക്കിയാണ് പ്രൗഢഗംഭീരമായ ഈ ചടങ്ങ് അരങ്ങേറിയത്.
നിർമ്മാതാവിന്ദം സംവിധായകനും പുറമേ ഈ ചിത്രത്തിലെ അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ആത്മിയാ രാജൻ, (ജോസഫ് ഫെയിം) പ്രശസ്ത അവതാരിക പാർവ്വതി ബാബു, അമിർ നിയാസ്, സംവിധായകൻ ലാൽ ജോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അറബിക്കഥ, ഡയമണ്ട് നെക്ലസ്, മ്യാവു എന്നിവങ്ങനെ തന്റെ മൂന്ന് ചിത്രങ്ങൾ യു.എ.ഇയിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ദുബൈയിൽ ഒരു ചടങ്ങ് നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെ അഭിനന്ദനമർഹിക്കുന്നുവെന്ന് ലാൽ ജോസ് ചടങ്ങിൽ പറഞ്ഞു.
ഷൈൻ ടോം ചാക്കോ താളപ്പെരുമക്കൊപ്പവും നൃത്തച്ചുവടുകൾ വച്ചും സജീവമായപ്പോൾ ജനം ആർപ്പുവിളിച്ച് സന്തോഷം പങ്കിട്ടു. മഹാ സുബൈർ (വർണ്ണചിത്ര ഫിലിംസ് ) നൗഷാദ് ആലത്തൂർ , പ്രശസ്ത നടി പ്രാച്ചി ടെഹ്ലാൻ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായവരിൽ പ്രമുഖരാണ്. ചിത്രത്തിനു വേണ്ടി പ്രത്യേകമായി ചിത്രീകരിച്ച പ്രൊമോ സോങ്ങ് പ്രദർശിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പൂർണ്ണമായും ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിവ്യാ പിള്ളയാണ് മറ്റൊരു സുപ്രധാനവേഷത്തിലെത്തുന്നത്.
തിരക്കഥ - കെ.എം.പ്രതീഷ്, എഡിറ്റിങ്-അയൂബ് ഖാൻ, കലാസംവിധാനം - കോയാസ്, ഛായാഗ്രാഹകൻ- വി. ജോസഫ് എന്നിവരാണ്.ഷീലാ പോളിൻ്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നത്. ജോർജിയായിലും കേരളത്തിലെ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലായി ജനുവരി ഒന്നിനാണ് ചിത്രീകരണം ആരംഭിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.