ഗുരുവായൂർ: മമ്മൂട്ടിക്കായി മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാടുകള്‍. ഗുരുവായൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഒ.വി. രാജേഷാണ് മമ്മൂട്ടിക്കായി പൂജകള്‍ നടത്തിയത്. മൃത്യുഞ്ജയഹോമം, കൂവളമാല, ധാര മഹാശ്രീരുദ്രം, പിന്‍വിളക്ക് എന്നീ വഴിപാടുകളാണ് നടത്തിയത്. മുഹമ്മദുകുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാടുകള്‍ ശീട്ടാക്കിയത്.
കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ ശബരിമല ദര്‍ശനത്തിനെത്തിയപ്പോൾ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയിരുന്നു. ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് മലകയറിയ ലാൽ, മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു മമ്മൂട്ടിക്കായി വഴിപാട് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.