നടി പൂനം പാണ്ഡെയെ മർദിച്ചെന്ന കേസിൽ ഭർത്താവ്​ അറസ്റ്റിൽ; നടി ആശുപത്രിയിൽ

മുംബൈ: ബോളിവുഡ്​ നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ്​ സാം ബോംബെ അറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന്​ കാട്ടി നടി മുംബൈ പൊലീസിൽ നൽകിയ ഞായറാഴ്ച പരാതിയെ തുടർന്നാണ്​ അറസ്റ്റ്​.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്​ പൂനമെന്നും നടിയുടെ പരാതിയിൽ തിങ്കളാഴ്ച ഭർത്താവ്​ സാം ബോംബെയെ അറസ്റ്റ്​ ചെയ്​തതായും ​മുംബൈ പൊലീസ്​ പറഞ്ഞു.

നേരത്തേയും ഭർത്താവ്​ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷം സെപ്​റ്റംബറിൽ സാം ബോംബെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി പൂനം പരാതി നൽകിയിരുന്നു. തുടർന്ന്​ പ്രൊഡ്യൂസർ കൂടിയായ സാമിന്​ ഉപാധികളോടെ ഗോവ​ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പൂനം പാണ്ഡെയും സാമും ഗോവയിൽ എത്തിയതിന്​ പിന്നാലെയായിരുന്നു അന്ന്​ സംഭവങ്ങൾ അരങ്ങേറിയത്​. അവിടെവെച്ച്​ ക്രൂരമായി ഉപദ്രവിച്ചുവെന്ന്​ അന്ന്​ പൂനം പാണ്ഡെ വെളി​െപ്പടുത്തിയിരുന്നു. 

Tags:    
News Summary - Poonam Pandeys husband arrested after the actress accuses him of assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.