തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടൻ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സലാർ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ് പ്രഭാസ് എന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.
'സ്റ്റാർഡത്തിൽ അധികം ബോധവാനാകാത്ത നടനാണ് പ്രഭാസ്. സ്വന്തം സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. ഞാൻ പ്രഭാസിൽ നിന്നാണ് ഇത് പഠിച്ചതാണ്. സോഷ്യൽ മീഡിയയിൽ പ്രഭാസിന് സ്വന്തമായി അക്കൗണ്ട് ഇല്ല. അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാറ്റൊരാളാണ് ഹാൻഡിൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളൊന്നും പ്രഭാസ് അറിയാറില്ല. അതൊന്നും മൈൻഡ് ചെയ്യാറുമില്ല. ഒരുമിച്ച് വർക്ക് ചെയ്യുന്നത് കൊണ്ട് എന്റെ കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അറിയാം. അല്ലാതെ തന്റെ ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങളൊന്നും പ്രഭാസ് ശ്രദ്ധിക്കാറില്ല. അതുപോലെ പ്രഭാസിനൊപ്പമുള്ള സാലർ 2 ഉറപ്പായും സംഭവിക്കും. ഇപ്പോൾ സംവിധായകൻ പ്രശാന്ത് നീൽ മറ്റൊരു സിനിമയുമായി തിരക്കിലാണ്. അതുകഴിഞ്ഞാൽ ഞങ്ങൾ സലാർ 2 ആയി ഒന്നിക്കും'- പൃഥ്വിരാജ് പറഞ്ഞു.
തെലുങ്കിൽ പൃഥ്വിക്ക് ഏറെ ശ്രദ്ധനേടി കൊടുത്ത ചിത്രമാണ് സലാർ. കെ.ജി.എഫ് 2 ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണിത്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.