പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തിയ പുഷ്പ 2 മികച്ച കളക്ഷനുമായി ബോക്സോഫീസിൽ കുതിക്കുകയാണ്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 1500 കോടിയലധികം നേടിയിട്ടുണ്ട്.തെലുങ്കിനെ അപേക്ഷിച്ച് ഹിന്ദിയിലാണ് ചിത്രം മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ.
ഇപ്പോഴിതാ പുഷ്പ 2 നേർത്ത് ഇന്ത്യൻ തിയറ്ററുകളിൽ നീക്കം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വരുൺ ധവാൻ- അറ്റ്ലി ചിത്രമായ ബേബി ജോണിന്റെ റിലീസിനോട് അനുബന്ധിച്ചാണ് തിയറ്ററുടമകള്‍ ഈ കടുത്ത തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ഡിസംബര്‍ 25ന് ആണ് വരുണ്‍ ധവാന്‍-അറ്റ്‌ലി ചിത്രം ബേബി ജോണ്‍ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ വിതരണക്കാര്‍ പുഷ്പ 2വിന്റെ പ്രദര്‍ശനം നിര്‍ത്താനായി നോര്‍ത്തിലെ തിയറ്ററുടമകളോട് ആവശ്യപ്പെട്ടത്രേ. എന്നാല്‍ പുഷ്പ 2വിന്റെ നോര്‍ത്തിലെ വിതരണക്കാരായ അനില്‍ തടാനിയുടെ എഎ ഫിലിംസ്, ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കുറയ്ക്കരുതെന്ന് തിയറ്ററുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുഷ്പ 2 ഉത്തരേന്ത്യയിലെ എല്ലാ PVR INOX ശൃംഖലകളിൽ നിന്നും നീക്കം ചെയ്യുന്നതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലയും എക്സിൽ കുറിച്ചിരുന്നു.എന്നാൽ പിന്നീട് പുഷ്പ 2 മേക്കേഴ്സുംPVR, INOX ശൃംഖലകളുമായുള്ള പ്രശ്നം പരിഹരിച്ചതായി ഇദ്ദേഹം അറിയിച്ചു.
ചിത്രത്തിന്റെ ഒ.ടി.ടി പ്രദർശനത്തെക്കുറിച്ചും വാർത്തകളും വന്നിരുന്നു. ജനുവരി 9 നെറ്റ്ഫ്ലിക്സിൽ എത്തുമെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ ഇതിൽ പ്രതികരിച്ച് നിർമാതാക്കൾ രംഗത്തെത്തി. ഈ അവധിക്കാലംപുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കുവെന്നും 56 ദിവസം വരെ ഇത് ഒരു ഒ.ടി.ടിയിലും ഉണ്ടാകില്ലെന്നും മൈത്രി മൂവിമേക്കേഴ്സ് എക്സിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.