പി.വി. സിന്ധു വിവാഹിതയായി, മൂന്ന് ദിവസത്തെ ചടങ്ങുകൾ നടന്നത് ഉദയ്പൂരിലെ റിസോർട്ടിൽ; ചിത്രങ്ങൾ കാണാം...

ഉദയ്‌പുർ: ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ്‌ സ്വദേശിയായ ഉറ്റസുഹൃത്തും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായിയാണ്‌ വരൻ. രാജസ്ഥാനിലെ ഉദയ്‌പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം.

വെള്ളിയാഴ്‌ചമുതൽ വിവാഹച്ചടങ്ങുകൾ തുടങ്ങിയിരുന്നു. 24ന്‌ വധൂവരന്മാരുടെ നാടായ ഹൈദരാബാദിൽ വിവാഹസത്കാരം നടക്കും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്‌. വിവാഹശേഷം സിന്ധു ജനുവരിയിൽ വീണ്ടും കളത്തിൽ സജീവമാകുമെന്നാണ് വിവരം.


വിവാഹചടങ്ങിൽ സെലബ്രിറ്റികളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തതായാണ് വിവരം. വിവാഹത്തിന്‍റെ ചിത്രങ്ങൾ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്സിൽ പങ്കുവെച്ചു. 


Tags:    
News Summary - PV Sindhu marries Venkata Datta see first pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.