പാൻ മസാല കമ്പനിയുടെ പരസ്യവും വമ്പൻ പ്രതിഫലവും വേണ്ടെന്ന് മാധവൻ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ സജീവമാണ് ആർ. മാധവൻ. സൗത്തിന്ത്യൻ സിനിമയിലെന്ന പോലെ ഹിന്ദിയിലും നടന് നിരവധി ആരാധകരുണ്ട്. ശെയ്ത്താനാണ് നടന്‍റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. അജയ് ദേവ്ഗൺ, ജ്യോതിക എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.വില്ലനായിട്ടാണ് മാധവൻ എത്തിയത്.

മാധവന്റെ ഒട്ടുമിക്ക ചിത്രങ്ങളും തിയറ്ററുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താറുണ്ട്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടൻ അതീവശ്രദ്ധാലുവാണ്. ലഭിക്കുന്ന പ്രതിഫലത്തെക്കാളും സമൂഹിക ഉത്തരവാദിത്തം കൂടി പരിഗണിച്ചാണ് നടൻ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നത്.അടുത്തിടെ ഒരുവൻകിട പാൻ മസാല കമ്പനിയുടെ വമ്പൻ ഓഫർ മാധവൻ നിരസിച്ചിരുന്നു.പാൻ മസാലയുടെ പരസ്യത്തിനായി വൻ തുകയാണ് നടന് വാഗ്ദാനം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ അടുത്തിടെ നടൻ ജോൺ എബ്രഹാം പാൻ മസാലുടെ പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നതെന്നും താനൊരിക്കലും മരണം വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജോൺ എബ്രാഹാം അഭിമുഖത്തിൽ പറഞ്ഞു.ഒരേസമയം ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യവും, മറുവശത്ത് പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് നടൻ ചോദിച്ചിരുന്നു.

ബോളിവുഡിലെ വമ്പൻ താരങ്ങളായ ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ,അജയ് ദേവ്ഗണ്‍ എന്നിവരെല്ലാം പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി പ്രേക്ഷകര്‍ ഇവരുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. നടൻ അല്ലു അർജുനും പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - R Madhavan rejects paan masala endorsement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.