രാം ചരൺ, ജൂനിയർ എൻ.ടി. ആർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആർ. ആർ. ആർ. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ എസ്. എസ് രാജമൗലിയും വിജയേന്ദ്രപ്രസാദും വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തെ കുറിച്ച് രാജമൗലി ഉറപ്പു നൽകിയപ്പോൾ, സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരാളായിരിക്കുമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ വിവരം പുറത്തുവരുകയാണ്. രാജമൗലിയുടെ മകൻ കാർത്തികേയയായിരിക്കും സംവിധാനം ചെയ്യുകയത്രേ. എന്നാൽ ഇതിനെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ആർ.ആർ. ആറിൽ കാർത്തികേയ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു
അതേസമയം ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. അയൻ മുഖർജിയുടെ സംവിധാന മികവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് ചർച്ചകളിൽ നിറയുന്നത്. അതേസമയം അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന രാജമൗലിയുടെ മകൻ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.