സിനിമ പ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ ടീസർ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് സംവിധായകൻ രാം ഗോപാൽ വർമ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. ചിത്രത്തിന്റെ ടീസർ ലോഞ്ചിനോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് എമ്പുരാനെക്കുറിച്ച് പറഞ്ഞത്.ചിത്രം വൻ വിജയമായിരിക്കുമെന്നാണ് രാം ഗോപാൽ വർമയുടെ നിരീക്ഷണം.
'മനോഹരം.. ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്' പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ അദ്ദേഹം നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷ ദിനത്തിലാണ് എമ്പുരാന്റെ ടീസർ റിലീസ് ചെയ്യുന്നത്.ആശിര്‍വാദിന്‍റെ ആദ്യ ചിത്രമായ നരസിംഹം റിലീസ് ചെയ്തത് 2000 ജനുവര 26 ആയിരുന്നു.
2025 മാർച്ച് 27 നാണ് എമ്പുരാൻ തിയറ്ററുകളിലെത്തുന്നത്. വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർ ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.