ആർ.ആർ. ആർ2 രാജമൗലി സംവിധാനം ചെയ്തേക്കില്ല; ചിത്രം ഒരുങ്ങുന്നത് ഹോളിവുഡ് നിലവാരത്തിൽ -വിജേന്ദ്രപ്രസാദ്

ആർ. ആർ. ആർ ചിത്രത്തിന്റ രണ്ടാം ഭാഗം എസ്. എസ് രൗജമൗലി സംവിധാനം ചെയ്തേക്കില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിജേന്ദ്രപ്രസാദ്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ രാജമൗലിയുടെ പിതാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

രാം ചരണിനേയും ജൂനിയർ എൻ.ടി. ആറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആർ. ആർ. ആറിന്റെ രണ്ടാം ഭാഗം ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഈ ചിത്രം ഒരു ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാനാണ്  ആഗ്രഹിക്കുന്നത്.   അതിനാൽ ഒരു ഹോളിവുഡ് നിർമാതാവ് ചിത്രത്തിലേക്ക് വരാൻ സാധ്യതയുണ്ട്- വിജേന്ദ്രപ്രാസാദ് പറഞ്ഞു. കൂടാതെ രാജമൗലിയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റൊരാളോ ആയിരിക്കും ആർ.ആർ.ആർ 2 സംവിധാനം ചെയ്യുകയെന്നും വിജയേന്ദ്രപ്രസാദ് കൂട്ടിച്ചേർത്തു.

മഹേഷ് ബാബുവിനെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജമൗലിയുടെ പുതിയ ചിത്രം. സിനിമയുടെ രചന അവസാന ഘട്ടത്തിലാണെന്ന് വിജേന്ദ്രപ്രസാദ് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - 'RRR2' may not be helmed by SS Rajamouli: Vijayendra Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT