മോഷണശ്രമത്തിനിടെ അക്രമിയുടെ പരിക്കേറ്റ നടൻ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. സെയ്ഫിനെ അക്രമി ഒന്നിലധികം തവണ കുത്തിയെന്നും ജോലിക്കാരിയുടെ ബഹളം കേട്ടാണ് മകന്റെ മുറിയിലേക്ക് എത്തിയതെന്നും സെയ്ഫ് പൊലീസിനോട് പറഞ്ഞു
ജോലിക്കാരി എലിയാമ്മ ഫിലിപ്പിന്റെ ബഹളം കേട്ടാണ് മകന്റെ മുറിയിൽ എത്തിയത്. ആ സമയം മകൻ പേടിച്ച് കരയുന്നുണ്ടായിരുന്നു.അക്രമിയെ മുറുകെ പിടിച്ചെങ്കിലും അയാളുടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് തുടർച്ചയായി കുത്തി. അതോടെ കൈ അയഞ്ഞു. പക്ഷെ അയാളെ ഒരു മുറിയിലിട്ട് പൂട്ടി. അവിടെ നിന്നാണ് രക്ഷപ്പെട്ടതെന്നാണ് സെയ്ഫിന്റെ മൊഴി. ജോലിക്കാരി എലിയാമ്മ ഫലിപ്പിന്റേയും നടനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവറിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ മുഹമ്മദ് ശരീഫുൽ ഇസ്ലാം എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ സെയ്ഫ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.