ന്യൂമോണിയയിൽ നിന്ന് രോഗമുക്തി നേടി വരുന്നതായി മുതിർന്ന നടി സൈറ ബാനു. ഒരു ദേശീയമാധ്യമത്തിനോടാണ് തന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്ഥിതി മെച്ചപ്പെട്ടുവരുന്നെന്നും ശാരീരികക്ഷമത കൈവരിക്കാനുള്ള ശ്രമത്തിലാണെന്നും നടി കൂട്ടിച്ചേർത്തു.
'ആരോഗ്യം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. എനിക്ക് ശാരീരികക്ഷമത കൈവരിക്കണം അതിനായി ഫിസിയോതെറാപ്പി ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ആരോഗ്യപരമായി നല്ല മാറ്റമുണ്ട്. സുഖമായിരിക്കുന്നു' - സൈറ ബാനുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നടിയുടെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് നടിയുടെ ടീം അംഗങ്ങളും അറിയിച്ചിട്ടുണ്ട്.
അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്‍റെ മരണം സൈറ ബാനുവിനെതളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്‍റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്‍റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്. 1961ല്‍ ഷമ്മി കപൂറിന്‍റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറ വെള്ളിത്തിരയിലെത്തിയത്. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. ആ സമയത്ത് സൈറക്ക് 22 വയസായിരുന്നു.ദിലീപ് കുമാറും സൈറാ ബാനുവും തമ്മില്‍ 22 വയസ് പ്രായവ്യത്യാസമുള്ളത് അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.