മുംബൈ: നടൻ സൽമാൻ ഖാൻ തന്‍റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. അമ്മ സൽമ ഖാൻ സഹോദരൻ സൊഹൈൽ ഖാനോടൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് സൽമാൻ പങ്കുവെച്ചത്.
'മമ്മി... ജന്മദിനാശംസകൾ, ഞങ്ങളുടെ ലോകം'-എന്ന് എഴുതിയാണ് സൽമാൻഖാൻ വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ പൂക്കളുടെ ചിത്രങ്ങളുള്ള സ്യൂട്ടാണ് സൽമയുടെ വേഷം. സംഗീതത്തിനൊപ്പം തമാശകൾ പറഞ്ഞ് ചുവടുവെക്കുകയാണ് ഇരുവരും.
സൽമ തന്‍റെ 83-ാം ജന്മദിനം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലാണ് ആഘോഷിച്ചത്. അർപിത ഖാൻ പുതുതായി ആരംഭിച്ച റെസ്റ്റോറന്‍റിലായിരുന്നു ജന്മദിനാഘോഷം.
സഹോദരങ്ങളായ സൊഹൈൽ, അർബാസ് ഖാൻ, അൽവിറ ഖാൻ അഗ്നിഹോത്രി, അർപ്പിത ഖാൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് സൽമാൻ വിഡിയോ പങ്കുവെച്ചത്. സൊഹൈലും ഇതേ വിഡിയോ പങ്കുവെച്ചുകൊണ്ട് സൽമക്ക് ജന്മദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.