ഷാറൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ടൈഗർ Vs പത്താൻ. ചിത്രം ഉടനെ ആരംഭിക്കുമെന്നുള്ള സൂചന നൽകി നടൻ സൽമാൻ ഖാൻ. ടൈഗർ 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈഗർ Vs പത്താൻ എപ്പോൾ ആരംഭിക്കുമെന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ടൈഗർ ഏകദേശം റെഡിയായിട്ടുണ്ട്. ഇനി എവിടെയാണെങ്കിലും ഞാൻ അവിടെ എത്തിയിരിക്കും'- എന്നായിരുന്നു സൽമാന്റെ മറുപടി. നടന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
1995 ൽ പുറത്തിറങ്ങിയ 'കരൺ അർജുൻ' എന്ന ചിത്രത്തിന് ശേഷം സൽമാൻ ഖാനും ഷാറൂഖ് ഖാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ടൈഗർ Vs പത്താൻ. എസ്.ആർ.കെയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പത്താനിൽ അതിഥി വേഷത്തിൽ സൽമാൻ എത്തിയിരുന്നു. ടൈഗർ 3ൽ പത്താനായി ഷാറൂഖും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
നവംബർ 12നാണ് സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനീഷ് ശർമ സംവിധാനം ചെയ്യുന്ന ടൈഗർ 3 തിയറ്ററുകളിൽ എത്തുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.