ന്യൂഡൽഹി: അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിെൻറ പാതയിലാണെന്നും പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാൻ. ബിഗ്ബോസ് മുൻ മത്സരാർഥിയായിരുന്ന താരം ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്.
മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിെൻറ കൽപനകൾ അനുസരിച്ചുമായിരിക്കും തെൻറ പുതിയ ജീവിതമെന്ന് സന വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യൻ ഭൂമിയിലേക്ക് വന്നതിെൻറ യഥാർഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്ന് സന കൂട്ടിച്ചേർത്തു.
ദരിദ്രരായ ജനങ്ങളെ സഹായിക്കേണ്ടത് തെൻറ ഉത്തരവാദിത്വമല്ലേ, മരണശേഷം തനിക്കെന്താണ് സംഭവിക്കുക എന്നീ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെയെത്തിച്ചത്. എല്ലാവരും പ്രാർഥനകളിൽ തന്നെ ഉൾപ്പെടുത്തണം -സന പ്രതികരിച്ചു.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ൈക്ലമാക്സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷൻ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.
നേരത്തേ ആമിൻ ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ദംഗൽ സിനിമയിലൂടെ പ്രശസ്തയായ സൈറ വസീമും സമാന കാരണങ്ങളാൽ സിനിമയോട് വിട ചൊല്ലിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.