സിജു വിൽസൺ.


ഫോ​ട്ടോ: സ​ജീ​ഷ് എ​ട​പ്പ​റ്റ

സി​ജു​വി​ന്റെ 15 സി​നി​മാ വ​ർ​ഷ​ങ്ങ​ൾ

2010ൽ ​‘മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ്’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യെ​ത്തി പി​ന്നീ​ട് നാ​യ​ക​നാ​യി വ​ള​ർ​ന്ന ന​ട​ൻ, സി​ജു വി​ൽ​സ​ൺ. അ​ഭി​ന​യ​ത്തി​ലെ​യും ജീ​വി​ത​ത്തി​ലെയും സൗ​മ്യസാ​ന്നി​ധ്യം​കൊ​ണ്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റാ​ൻ സി​ജു വി​ൽ​സ​ണ് ക​ഴി​ഞ്ഞു. ത​ന്റെ അ​ഭി​ന​യജീ​വി​ത​ത്തി​ലെ 15ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ‘ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം. സി​ജു വി​ൽ​സ​ൺ സം​സാ​രി​ക്കു​ന്നു.

വ്യ​ത്യ​സ്ത​ത വേ​ണം

വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്നും ആ​ഗ്ര​ഹം. അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ല​ഭി​ക്കാ​റു​ള്ള​തും. അ​ങ്ങ​നെ​യൊ​രു സി​നി​മ​യാ​യി​രു​ന്നു ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്’. ഇ​ത്ര​യും​കാ​ലം സി​നി​മ​യി​ൽ​നി​ന്ന് ല​ഭി​ച്ച അ​നു​ഭ​വ​സ​മ്പ​ത്താ​ണ് ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്’ എ​ന്ന സി​നി​മ​ചെ​യ്യാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്. ഒ​രു ബ്രേ​ക്ക് വേ​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ചുനി​ൽ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. അ​ത് ല​ഭി​ച്ചു.

ഭ​യം കാ​ര​ണം ഒ​രു സി​നി​മ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. എ​ന്നെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല (ചി​രി​ക്കു​ന്നു). ‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി’​ന് ശേ​ഷം എ​ന്താ​യാ​ലും അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വി​ല്ല എ​ന്നു​ത​ന്നെ​യാ​ണ് വി​ശ്വാ​സം. അ​ത്ര​യും കാ​ലം ഹ്യൂ​മ​ർ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ക്യാ​ര​ക്ട​ർ റോ​ളു​ക​ൾ, ഹീ​റോ റോ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. വി​ന​യ​ൻ സാ​ർ റി​സ്ക് എ​ടു​ത്ത​തു​കൊ​ണ്ടാ​ണ് ശ​രി​ക്കും എ​നി​ക്ക് ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്. വ​രു​ന്ന റോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​ഭി​ന​യി​ക്കാ​നേ എ​നി​ക്ക് ക​ഴി​യൂ. അ​ങ്ങ​ന​ത്തെ സി​നി​മ​ക​ൾ ല​ഭി​ച്ചാ​ൽ വി​ജ​യി​പ്പി​ക്കാ​നാ​വും എ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.

നി​ർ​മാ​ണ​വും സം​സ്ഥാ​ന അ​വാ​ർ​ഡും

ആ​ദ്യ​മാ​യി നി​ർ​മി​ച്ച സി​നി​മ ‘വാ​സ​ന്തി’ 2020ലെ ​സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി. എ​ല്ലാം ശ്ര​മ​ങ്ങ​ളാ​ണ്. നി​ർ​മാ​ണ​മാ​യാ​ലും അ​ഭി​ന​യ​മാ​യാ​ലും സി​നി​മ​യോ​ടു​ള്ള ഇ​ഷ്ടം​കൊ​ണ്ടാ​ണ​ത്. ചി​ല​ത് വി​ജ​യി​ക്കും, ചി​ല​ത് പ​രാ​ജ​യ​മാ​കും. ആ​ദ്യ നി​ർ​മാ​ണം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ര​ണ്ടാ​മ​ത് ‘ഭൂ​തം’ എ​ന്ന സി​നി​മ​യാ​ണ്. അ​ത് ഒ​രു സ്വ​ത​ന്ത്ര സി​നി​മ​യാ​ണ്. ഞാ​ൻ, ജ​സ്റ്റി​ൻ, ഷി​നോ​സ് റ​ഹ്മാ​ൻ, സ​ജാ​സ് റ​ഹ്മാ​ൻ, മു​കേ​ഷ് മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ ഐ.​എ​ഫ്.​എ​ഫ്.​കെ ക​ഴി​ഞ്ഞ് തി​രി​കെവ​രു​മ്പോ​ൾ വ​ർ​ക്ക​ല പോ​യി. ഐ.​എ​ഫ്.​എ​ഫ്.​കെ ക​ണ്ട് ന​ല്ല സി​നി​മ​ക​ൾ ചെ​യ്യ​ണം എ​ന്ന ഹാ​ങ് ഓ​വ​റി​ൽ ആ​യി​രു​ന്നു. കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മ​ന​സ്സി​ൽ തോ​ന്നു​ന്ന കു​റ​ച്ച് ഐ​ഡി​യ​ക​ൾ​വെ​ച്ച് ഷൂ​ട്ട് ചെ​യ്ത​താ​ണ്. സൗ​ണ്ട് ക്യാ​പ്ച​ർ ചെ​യ്യാ​ൻ അ​രു​ൺ അ​ശോ​കി​നെ വി​ളി​ച്ചു​വ​രു​ത്തി. മൂ​ന്നാ​മ​ത്തെ സി​നി​മ​യു​ടെ പോ​സ്റ്റ് വ​ർ​ക്കു​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

അ​ഭി​ന​യ​ത്തി​ലെ സം​തൃ​പ്തി

ഓ​രോ സി​നി​മ ചെ​യ്യു​മ്പോ​ഴും ഇ​തി​ലും ന​ന്നാ​യി ചെ​യ്യാ​മാ​യി​രു​ന്നു എ​ന്ന് തോ​ന്ന​ലു​ണ്ടാ​കും. ഒ​രു വേ​ഷ​ത്തി​ലും മ​ന​സ്സിനെ പ​രി​പൂ​ർ​ണ സം​തൃ​പ്ത​മാ​ക്കാ​ൻ അ​ഭി​നേ​താ​വി​ന് ക​ഴി​യി​ല്ല. ഞാ​ൻ ഒ​റ്റ​ക്കു നി​ന്ന​ല്ല​ല്ലോ അ​ഭി​ന​യി​ക്കു​ന്ന​ത്. എ​നി​ക്ക് അ​ങ്ങ​നെ ചെ​യ്യാ​മാ​യി​രു​ന്നു, ഇ​ങ്ങ​നെ ചെ​യ്യാ​മാ​യി​രു​ന്നു എ​ന്നൊ​ക്കെ തോ​ന്നും. എ​ന്നാ​ൽ ഡ​യ​റ​ക്ട​ർ​ക്ക് അ​ത് ഒ.​കെ​യാ​യി​രി​ക്കാം.

സം​തൃ​പ്തി ഉ​ണ്ടാ​കു​ന്ന​തോ​ടെ അ​ഭി​ന​യം അ​വി​ടെ​വ​ച്ച് അ​വ​സാ​നി​ക്കും. ഓ​രോ സി​നി​മ ക​ഴി​യു​മ്പോ​ഴും എ​നി​ക്ക് പ​ല​പ്പോ​ഴും സി​നി​മ ന​ന്നാ​ക്കാ​മാ​യി​രു​ന്നു എ​ന്ന തോ​ന്ന​ലാ​ണ് ഉ​ണ്ടാ​വു​ക. പോ​രാ പോ​രാ എ​ന്ന തോ​ന്ന​ലി​ൽ​നി​ന്നാ​ണ് ഒ​രു ന​ട​ൻ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. സൂ​ക്ഷ്മ​ത​യോ​ടെ, സി​നി​മ​ക​ൾ വ​ള​രെ കു​റ​ച്ച് മാ​ത്ര​മാ​ണ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.

ന​മ്മ​ളെ വി​ശ്വ​സി​ച്ചു​വ​രു​ന്ന ഓ​ഡി​യ​ൻ​സി​ന്റെ വി​ശ്വാ​സം​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മ​ല്ലോ. പ​ല​പ്പോ​ഴും ന​മ്മ​ൾ വി​ശ്വ​സി​ക്കു​ന്ന സ​ബ്ജ​ക്ട് വ​ർ​ക്കാ​യി കൊ​ള്ള​ണ​മെ​ന്നി​ല്ല. അ​ഭി​ന​യം എ​ന്ന​ത് എ​ന്റെ കൈ​യി​ലി​രി​ക്കു​ന്ന​താ​ണ്. അ​ത് മെ​ച്ച​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. ബാ​ക്കി എ​ല്ലാ​വ​രും കൂ​ടി​യാ​ണ് സി​നി​മ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ളൊ​ക്കെ​യും വ്യ​ത്യ​സ്ത സ​ബ്ജ​ക്ടു​ക​ളാ​യി​രു​ന്നു.

ഓ​ഡി​യ​ൻ​സ് സൈ​ക്കോ​ള​ജി

ഓ​ഡി​യ​ൻ​സി​ന്റെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ണ്. ആ ​മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സി​നി​മ എ​ടു​ക്കു​ക, വി​ജ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഒ​രു വെ​ല്ലു​വി​ളി. അ​തു​കൊ​ണ്ടാ​വ​ണം പ​ണ്ട​ത്തെ കു​റെ സി​നി​മ​ക​ൾ ഇ​പ്പോ​ൾ ഇ​റ​ങ്ങി​യി​ട്ടും വ​ർ​ക്ക് ആ​കാ​തി​രി​ക്കു​ന്ന​ത്. അ​ന്ന് തിയ​റ്റ​റു​ക​ളി​ൽ ആ​ർ​ത്തു​ല്ല​സി​ച്ച് ക​ണ്ടി​രു​ന്ന സി​നി​മ​ക​ൾ ഇ​ന്ന് കാ​ണു​മ്പോ​ൾ അ​യ്യേ എ​ന്ന് തോ​ന്നു​ന്ന​ത് അ​തു​കൊ​ണ്ടാ​കാം.

എ​ന്നാ​ൽ ഇ​മോ​ഷ​ൻ എ​പ്പോ​ഴും ഒ​രു​പോ​ലെ ആ​യി​രി​ക്കും. ബേ​സി​ക്ക​ലി ഇ​മോ​ഷ​നൽ ആ​യി പ്രേ​ക്ഷ​ക​രു​മാ​യി ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ ആ ​സി​നി​മ​യെ വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് വി​ശ്വാ​സം. സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ന്റെ ആ​വ​ശ്യം പ്രേ​ക്ഷ​ക​ന്റെ ആ​വ​ശ്യ​മാ​യി മാ​റു​മ്പോ​ഴാ​ണ് ആ​ളു​ക​ൾ സി​നി​മ​യു​ടെ കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.

തി​യ​റ്റ​റും ഒ.​ടി.​ടി​യും

ന​ല്ല സി​നി​മ​ക​ൾ ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​ർ തി​യ​റ്റ​റു​ക​ളി​ൽ വ​ന്നു കാ​ണു​ന്നു​ണ്ട്. വ​ള​രെ സെ​ല​ക്ടിവാ​ണ് പ്രേ​ക്ഷ​ക​ർ. മ​റ്റൊ​ന്ന് ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ടു​ത​ലാ​ണ്. ഫാ​മി​ലി​യാ​യി സി​നി​മ​ക്ക് പോ​കു​മ്പോ​ൾ വ​ൻ തു​ക ചെ​ല​വുവരും. അ​പ്പോ​ൾ ഒ​രു ആ​വ​റേ​ജ് സി​നി​മ കാ​ണാ​ൻ ഫാ​മി​ലി​ക​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ല്ല. അ​ത് ഒ.​ടി.​ടി​യി​ൽ എ​ത്തു​മ്പോ​ൾ കാ​ണാ​മെ​ന്നേ ക​രു​തൂ. അ​തേ​സ​മ​യം തി​യ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സ് ന​ൽ​കു​ന്ന സി​നി​മ​ക​ൾ അ​വ​ർ തി​യ​റ്റ​റി​ൽ എ​ത്തി​ത്ത​ന്നെ കാ​ണും. സി​നി​മ വ​ലു​തോ ചെ​റു​തോ എ​ന്ന​ത​ല്ല.

പ്രേ​ക്ഷ​ക​നെ തി​യറ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഫാ​ക്ട​റു​ക​ൾ എ​ന്താ​ണ് എ​ന്ന​താ​ണ് വി​ഷ​യം. എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത് പു​തു​മ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്. പ​റ​യു​ന്ന ഇ​മോ​ഷ​നു​ക​ൾ പ​ഴ​യ​താ​ണെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യാ​ൽ സി​നി​മ വി​ജ​യി​ക്കും. പ്രേ​മം എ​ന്ന സി​നി​മ​യി​ൽ പ്ര​ണ​യ​മാ​ണ് പ​റ​യു​ന്ന​ത്. പ്ര​ണ​യം എ​ത്ര​കാ​ല​മാ​യി എ​ത്ര​യോ ത​വ​ണ പ​റ​യു​ന്ന​താ​ണ്. പ​ക്ഷേ അ​ത് പു​തി​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്കി​ഷ്ട​മാ​യി.

പു​തി​യ സി​നി​മ​ക​ൾ

ഇ​റ​ങ്ങാ​നു​ള്ള സി​നി​മ ‘ജ​ഗ​ൻ’, ഷാ​ജി കൈ​ലാ​സി​ന്റേ​താ​ണ്. പൊ​ലീ​സ് വേ​ഷ​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത് ‘ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ’ എ​ന്ന സി​നി​മ​യി​ൽ. പി​ന്നെ ഞാ​ൻത​ന്നെ നി​ർ​മി​ക്കു​ന്ന ഫാ​മി​ലി ഫ​ൺ മൂ​വി വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​രും സി​നി​മ​യി​റ​ങ്ങു​മ്പോ​ൾ കാ​ണ​ണം.

Tags:    
News Summary - Siju's 15 movies Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.