എന്റെ മകളെയും ദാരുണമായ സാഹചര്യത്തിലേക്ക് വലിച്ചിഴച്ചു, ഇനിയും മൗനം പാലിക്കാനാവില്ല; പരാതിയുമായി അമൃത സുരേഷ്

നിക്കും കുടുംബത്തിനുമെതിര വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കെതിരെ പൊലീസിൽ പരാതി നൽകി ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിലൂടെ അമൃതയും സഹോദരി അഭിരാമി സുരേഷുമാണ് പാലാരിവട്ടം പൊലീസിന് പരാതി നൽകിയ വിവരം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തനിക്കും കുടുംബത്തിനുമൊതിരെ ദയ അശ്വതി ദുഷ്പ്രചരണം നടത്തുവെന്നും ഇനിയും മൗനം പാലിക്കാൻ കഴിയില്ലെന്നും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത കൂട്ടിച്ചേർത്തു.

'എന്റെ കുടുംബത്തിന് സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുളള വ്യാജ വാർത്തകൾ, വ്യക്തിഹത്യ, സൈബർ ആക്രമണങ്ങള്‍, വേദനിപ്പിക്കുന്ന കഥകൾ ഇതെല്ലാം വളരെക്കാലമായി ഞാൻ സഹിക്കുകയാണ്. ഇപ്പോൾ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായി. ഇനിയും മൗനം പാലിക്കാൻ കഴിയില്ല. നിരപരാധിയായ എന്റെ മകളെ പോലും

. സിംഗിൾ മദർ എന്ന നിലയിൽ മകളെ ഇത്തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു മുൻപ് ചിന്തിക്കുക. നമുക്ക് കൂടുതൽ സത്യസന്ധവും മാന്യവുമായ ഡിജിറ്റൽ ലോകം വളർത്തിയെടുക്കാം’, അമൃത സുരേഷ് കുറിച്ചു.

മിസ്റ്ററി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയാണ് അമൃത പരാതി നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് അമൃത എന്ന കന്നഡ താരത്തിന്റെ മകൾ മരണപ്പെട്ട വാർത്തക്ക് അമൃതയും മറ്റു ചില പ്രശസ്ത താരങ്ങളും കരയുന്ന ചിത്രം ഉപയോഗിച്ചിരുന്നു. ഈ വിഷയത്തിലാണ് അമൃത നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Singer Amrutha Suresh File Police Complaint On Fake News And Youtuber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.