പിതാവിന്റെ മരണം വിഷാദത്തിലാഴ്ത്തി; ജീവിതത്തിലേക്ക് മടങ്ങി വന്നതിനെക്കുറിച്ച് ശിവകാർത്തികേയൻ

പിതാവിന്റെ മരണം തന്നെ മാനസികമായി ഏറെ തളർത്തിയെന്ന് നടൻ ശിവകാർത്തികേയൻ. വിഷദത്തിലേക്ക് വഴുതിവീണ തന്നെ ജോലിയാണ് തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന വിഷയത്തിൽ സംസാരിക്കവെ പറഞ്ഞു.

' സിനിമ എപ്പോഴും എന്റെ പാഷനായിരുന്നു. തുടക്കം മുതലെ ആളുകളെ രസിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ടെലിവിഷനിൽ നിന്ന് കരിയർ ആരംഭിച്ചത്. അത് സിനിമയിലേക്കുള്ള ചവിട്ടുപടിയായിരുന്നു. പിന്നീട് വളരെ ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്തത്.

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. അച്ഛന്റെ മരണം എന്നെ വിഷാദത്തിലാഴ്ത്തിയിരുന്നു. എന്നാൽ ജോലിയാണ് എന്നെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ജനങ്ങളുടെ കൈയടികളായിരുന്നു എന്റെ ചികിത്സ. ആരാധകർ നൽകിയ സ്നേഹവും പിന്തുണയും എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു' - ശിവകാർത്തികേയൻ പറഞ്ഞു.

അമരൻ ആണ് ശിവകാർത്തികേയന്റെ ഏറ്റവും പുതിയ പുതിയ ചിത്രം. ദീപാവലി റിലീസായിട്ടാണ് ചിത്രം എത്തിയത്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തിയിരിക്കുന്നത്. ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Sivakarthikeyan opens up about depression and triumph through cinema at IFFI 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.