രാജമൗലി ഇല്ല! ആർ. ആർ. ആറിൽ നിന്ന് ഓസ്കർ കമ്മിറ്റിയിലേക്ക് ആറ് പേർ, അഭിനന്ദിച്ച് സംവിധായകൻ

സ്കർ ജൂറി അംഗമാകാന്‍ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ആർ. ആർ. ആർ ടീം അംഗങ്ങളെ അഭിനന്ദിച്ച് സംവിധായകൻ എസ്. എസ് രാജമൗലി. താരങ്ങളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ, സംഗീത സംവിധായകൻ എം.എം കീരവാണി,  ഗാനരചയിതാവ് ചന്ദ്രബോസ്, ഛായാഗ്രാഹകൻ കെകെ സെന്തിൽ കുമാർ, പ്രൊ‍ഡക്ഷൻ ഡിസൈനറായ സാബു സിറിൾ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

'ആർ. ആർ. ആർ ടീമിലെ ആറ് അംഗങ്ങളെ ഈ വർഷത്തെ അക്കാദമി അവാർഡിന് കമ്മിറ്റിയിലേക്ക് ക്ഷണിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. താരക്, ചരൺ, പെദ്ദണ്ണ, സാബു സാർ, സെന്തിൽ , ചന്ദ്രബോസ് ഗാരു എന്നിവർക്ക് അഭിനന്ദനങ്ങൾ. കൂടാതെ, ഈ വർഷം ക്ഷണം ലഭിച്ച ഇന്ത്യൻ സിനിമയിലെ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ '- രാജമൗലി ട്വീറ്റ് ചെയ്തു. സംവിധായകൻ രാജമൗലിക്ക് ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല.

ഈ വർഷം ഓസ്കർ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന 398 അംഗങ്ങളുടെ ലിസ്റ്റ് അക്കാദമി പ്രഖ്യാപിച്ചു. ആർ. ആർ. ആർ അംഗങ്ങളെ കൂടാതെ  നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ, സംവിധായകരായ ചൈതന്യ തംഹാനെ, മണിരത്നം, കരൺ ജോഹർ എന്നിവർക്കും ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ഇവരെ ക്ഷണിച്ചത്.


Tags:    
News Summary - SS Rajamouli reacts after not being invited as The Academy member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.